കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനും ശുക്രനും ചേര്‍ന്ന് അദ്ഭുത അപൂര്‍വ പ്രതിഭാസം, ചിത്രം പങ്കുവെച്ച നാസ, വൈറല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യന്റെ അപൂര്‍വ പ്രയാണത്തിന്റെ ചിത്രം പങ്കുവെച്ച് നാസ. ഇതിനോടകം വൈറലായിരിക്കുകയാണ് ചിത്രം. ഒരു ദശാബ്ദം മുമ്പ് നടന്ന അപൂര്‍വ ആകാശ വിസ്മയാണിത്. ശുക്രനും സൂര്യനും ചേര്‍ന്നുള്ള അതിവേഗ പ്രയാണത്തിന്റെ ചിത്രമാണിത്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ഈ ചിത്രം പകര്‍ത്തിയത്. ഇത്ര പൂര്‍ണതയോടെ സൂര്യനെ കാണാനും പകര്‍ത്തിയെടുക്കാനും സാധിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ കാരണം. അവള്‍ അപൂര്‍വങ്ങളില്‍ ഒന്നാണ്. അതുകൊണ്ടാണ് ലോകം അവളെ ഇഷ്ടപ്പെടുന്നതെന്നും നാസ പോസ്റ്റില്‍ കുറിച്ചു.

മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!

1

സോളാര്‍ ട്രാന്‍സിസ്റ്റുകള്‍ എന്നാണ് ഇവ അറിയപ്പെടുക. അതായത് സൂര്യന്റെ മുഖഭാഗത്ത് കൂടി ഒരു ഗ്രഹം സഞ്ചരിക്കുന്നതിനെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ഇത് നമുക്ക് ഭൂമിയില്‍ നിന്ന് നമുക്ക് നിരീക്ഷിക്കാനാവും. മെര്‍ക്കുറിയും ശുക്രനും ഇത്തരത്തിലുള്ള സഞ്ചാരം നടത്തുന്നത് മാത്രമേ നമുക്ക് കാണാനാവൂ. ബാക്കി ഗ്രഹങ്ങളുടെയൊന്നും കാണുക സാധ്യമല്ല. ശുക്ലനിലെ സോളാര്‍ ട്രാന്‍സിസ്റ്റുകള്‍ പെട്ടെന്ന് നടക്കുന്ന പ്രക്രിയ അല്ല. ഓരോ നൂറ് വര്‍ഷവും കടന്നുപോകുമ്പോള്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ കാര്യമാണ്. ഒരു സോളാര്‍ ട്രാന്‍സിസ്റ്റുകള്‍ നിങ്ങള്‍ കണ്ടെങ്കില്‍ രണ്ടാമത്തേത് കാണാനുള്ള ഭാഗ്യം വളരെ കുറവായിരിക്കും.

ഇത്തരത്തില്‍ അവസാമായി ട്രാന്‍സിസ്റ്റുകള്‍ നടന്നത് ഒരു പെയര്‍ ആയിട്ടാണ്. 2004ലും 2012ലും ഈ സഞ്ചാരങ്ങള്‍ കണ്ടിട്ടുള്ളത്. ഈ നൂറ്റാണ്ടില്‍ ഇനി ഒരു ഗ്രഹസഞ്ചാരം സൂര്യനിലൂടെ ഉണ്ടാകില്ല. ഇക്കാര്യം നാസ ഉറപ്പിച്ച് പറയുന്നു. 2117ല്‍ മാത്രമാണ് ഇനിയൊരു ഗ്രഹസഞ്ചാരമുണ്ടാവുക. 2012ല്‍ അവസാനമായി വന്ന സോളാര്‍ ട്രാന്‍സിസ്റ്റ് ഏഴ് മണിക്കൂറോളമാണ് നീണ്ടു നിന്നത്. ലോകവ്യാപകമായി ഇത് കാണാന്‍ സാധിക്കുമായിരുന്നു. ഏഴ് വന്‍കരകളിലുള്ള വാനനിരീക്ഷകരും ഈ അപൂര്‍വ സംഗമം കണ്ടിരുന്നു. ഇത്തരം സഞ്ചാരങ്ങള്‍ വാനശാസ്ത്രജ്ഞര്‍ക്ക് അന്തരീക്ഷ സംയോജനവും ഗ്രഹങ്ങളുടെ ഭ്രമണപഥവും വിശദമായി പഠിക്കാന്‍ സഹായിക്കും.

നാസയുടെ എസ്ഡിഒ സൂര്യനെ നിരീക്ഷിക്കുന്നുണ്ട്. അതിന്റെ അന്തരീക്ഷവും കാന്തിക മണ്ഡലവും നിരന്തരം പരിശോധിക്കുന്നുണ്ട്. ട്രാന്‍സിസ്റ്റുകള്‍ വിവിധ തരത്തില്‍ സംഭവിക്കാറുണ്ട്. ചന്ദ്രന്‍ ഭൂമിയെയും സൂര്യനെയും വലംവെച്ച് നീങ്ങുമ്പോള്‍ ചന്ദ്രന്‍ സോളാര്‍ ട്രാന്‍സ്മിഷനാണ് നടത്തുന്നത്. അതേസമയം സൂര്യനില്‍ വലിയ ടൊര്‍ണാഡോയും വീശിയടിച്ചിട്ടുണ്ട്. 20000 കിലോമീറ്ററോളം നീളത്തിലുള്ള ഭീമാകാരനായ സൗര കൊടുങ്കാറ്റാണിത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂര്യന്റെ പ്രതലത്തില്‍ നിന്നാണ് ഈ കൊടുങ്കാറ്റ് രൂപം കൊണ്ടത്. ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്. ഭൂമി സൂര്യന് സമീപമുള്ള ഗ്രഹമാണെങ്കില്‍ വലിയ തകര്‍ച്ച നേരിടുമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

രാജ് താക്കറെയെ 2 തവണ വിളിച്ചു, ഷിന്‍ഡെയുടെ ഞെട്ടിച്ച നീക്കം, വിമതര്‍ എംഎന്‍എസ്സില്‍ ലയിച്ചേക്കും?രാജ് താക്കറെയെ 2 തവണ വിളിച്ചു, ഷിന്‍ഡെയുടെ ഞെട്ടിച്ച നീക്കം, വിമതര്‍ എംഎന്‍എസ്സില്‍ ലയിച്ചേക്കും?

Recommended Video

cmsvideo
എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

English summary
nasa shares phot of rare solar transition that include venus, pic goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X