Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!

ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ എന്ത് സംഭവിക്കും. നമ്മുടെ ഭൂമി ഛിന്നഭിന്നമായി പോകും. ഇതിനോടകം ശാസ്ത്രലോകത്ത് ഇങ്ങനൊരു ദുരന്തത്തെ നേരിടാന്‍ പല നിര്‍ദേശങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. ഛിന്നഗ്രഹത്തിന്റെ ഗതി മാറ്റി വിടണമെന്ന് പറയുന്നവരും ധാരാളമുണ്ട്. എന്നാല്‍ ഭൂമിക്ക് ഭീഷണിയായി മാറുന്ന ഛിന്നഗ്രഹങ്ങളെ അങ്ങോട്ട് ചെന്ന് നശിപ്പിക്കാന്‍ സാധിക്കുമോ അത്തമൊരു നീക്കത്തിനാണ് നാസയുടെ ശ്രമം.

ഒരു ബഹിരാകാശ പേടകത്തെ അങ്ങോട്ട് ചെന്ന് ഇടിച്ച് ഛിന്നഗ്രഹത്തെ തകര്‍ക്കാനോ വഴിമാറ്റി വിടാനോ ആണ് നാസയുടെ ശ്രമം. മുമ്പൊരിക്കലും ആരും ചെയ്യാത്തൊരു നീക്കമാണിത്. ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന നീക്കത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

ഭൂമിയുടെ പ്രതലത്തിലേക്ക് വരും മുമ്പ് ഛിന്നഗ്രഹത്തെ തകര്‍ക്കുക എന്നത് ഏറ്റവും വലിയ കാര്യമാണ്. ബഹിരാകാശത്ത് എത്തി തകര്‍ക്കുന്ന രീതിയാണ് നാസ പരിശോധിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ഇത് ടെസ്റ്റ് ചെയ്യുന്നത്. ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് അഥവാ ഡാര്‍ട്ട് മിഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. നാസ ഡാര്‍ട്ട് ഛിന്നഗ്രഹത്തില്‍ ഇടിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങളും ശാസ്ത്ര പ്രേമികള്‍ക്ക് ലഭ്യമാകും. നമ്മുടെ ഗ്രഹത്തെ അതിവേഗത്തില്‍ വരുന്ന ഛിന്നഗ്രഹങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

2

ഡാര്‍ട്ട് ബഹിരാകാശവാഹനം നേരിട്ട് ഛിന്നഗ്രഹവുമായി കൂട്ടിയിടിക്കും. ഡിമോര്‍ഫോസ് എന്ന അപകടകാരിയായ ഛിന്നഗ്രഹത്തെയാണ് ഇത് ഇടിക്കുക. ആ ഇടിയുടെ ആഘാതത്തില്‍ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപദവും വേഗതയുമെല്ലാം മാറും. ഭൂമിക്ക് ഇത് കൊണ്ടുള്ള അപകടവും ഒഴിവാകും. അതേസമയം ഭൂമിക്ക് ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹമല്ല ഡിഡിമോസ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ തത്സമയം ഒരു ഛിന്നഗ്രഹത്തില്‍ ഇടിക്കുന്നതിലൂടെയുള്ള ആഘാതം എത്രയാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

3

ഭാവിയില്‍ ഭൂമിയെ സംരക്ഷിക്കാന്‍ ബഹിരാകാശ വാഹനങ്ങളെ ഉപയോഗിക്കുകയും ചെയ്യാം. നാസയുടെ വെബ്‌സൈറ്റിലൂടെയാണ് ഇതിന്റെ തത്സമയ സംപ്രേഷണമുണ്ടാവുക. ഇതൊരു ചെറിയ ഛിന്നഗ്രഹമാണെന്ന് നാസ അറിയിച്ചിട്ടുണ്ട്. അതേസമയം നാസയുടെ ഈ കൂട്ടിയിടിക്ക് ശേഷം യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹേര ഈ കൂട്ടിയിടി ഉണ്ടായ സ്ഥലത്ത് പരിശോധന നടത്തും. ഈ ഛിന്നഗ്രഹങ്ങളുടെ രഹസ്യങ്ങള്‍ ഏജന്‍സി പുറത്തുകൊണ്ടുവരും. ഇത് നിര്‍ണായകമായ മിഷനാണ്. ഭാവിയില്‍ ഇനിയും ഒരുപാട് ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് എത്താനുള്ളത് കൊണ്ട് സുപ്രധാനമാണ് ഈ മിഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+