കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടകാരിയായ ഡിഎ1 ഛിന്നഗ്രഹം.... 60 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും, മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അടുത്ത 60 വര്‍ഷത്തിനുള്ളില്‍ ഭൂമി വലിയ അപകടങ്ങളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. പുതിയതായി കണ്ടെത്തിയ ഛിന്നഗ്രഹത്തെ കുറിച്ച് കണ്ടെത്തലാണ് യൂറോപ്പ്യന്‍ സ്‌പേസ് എജന്‍സി പുറത്തുവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ ആറുദിവസത്തിനുള്ളില്‍ അതിവേഗമുള്ള മറ്റൊരു ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുമെന്നും നാസ വെളിപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം കരീബിയന്‍ മേഖലയില്‍ പതിച്ച ചെറു ഛിന്നഗ്രഹം നാസയുടെ നിരീക്ഷണങ്ങളെ ഭേദിച്ചിരിക്കുകയാണ്. നിരവധി പേര്‍ ആശങ്കകളും അറിയിച്ച് കഴിഞ്ഞു. എത്രയും വേഗം ബഹിരാകാശ സാങ്കേതിക വിദ്യ എല്ലാ സ്‌പേസ് ഏജന്‍സികളും വര്‍ധിപ്പിക്കണമെന്നാണ് പൊതു ആവശ്യം. എല്ലാ ഛിന്നഗ്രഹങ്ങളെയും വാല്‍നക്ഷത്രങ്ങളെയും ഒരുപോലെ നിരീക്ഷിക്കാനാണ് നാസ ഇഎസ്എയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ ഭീഷണി

പുതിയ ഭീഷണി

ബഹിരാകാശ നിരീക്ഷണത്തില്‍ പുതിയതായി കണ്ടെത്തിയ ഛിന്നഗ്രഹം ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് അപകടകാരിയാണെന്ന് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു. ഇത് ഭൂമിയെ ഇടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 2019 ഡിഎസ്1 എന്നാണ് ഇതിന്റെ പേര്. അടുത്ത 60 വര്‍ഷത്തിനുള്ളില്‍ ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ചിറങ്ങുമെന്നാണ് സഞ്ചാരപഥത്തിലൂടെ വ്യക്തമാകുന്നത്. കടലിലാണ് ഇടിച്ചിറങ്ങുന്നതെങ്കില്‍ വലിയ സുനാമി തന്നെ ഭൂമിയിലുണ്ടാവും.

ഒരേയൊരു ഭീഷണി

ഒരേയൊരു ഭീഷണി

ഡിഎസ്1 മാത്രമാണ് കടുത്ത ഭീഷണി ഉള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 190 ദിവസത്തെ നിരീക്ഷണത്തില്‍ ഇതിന്റെ സഞ്ചാരം ഭൂമിയെ ലക്ഷ്യമിട്ടാണെന്ന് നാസ ഉറപ്പിച്ചിരിക്കുകയാണ്. ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഡിഎസിന്റെ സഞ്ചാര പഥം മാറ്റുന്നതാണ് പ്രധാന പ്രശ്‌നം. ഇത് നേരിട്ടുള്ള കൂട്ടിയിടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇതിനെ ഉയര്‍ന്ന വീര്യമുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുന്ന കാര്യങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

എപ്പോള്‍ ഭൂമിയിലെത്തും

എപ്പോള്‍ ഭൂമിയിലെത്തും

2082 ഫെബ്രുവരി 26ന് ഈ ഛിന്നഗ്രഹം ഭൂമിയിലേക്കെത്തും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാള്‍ പകുതി അടുത്ത് കൂടെയാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. 85 അടിയാണ് ഇതിന്റെ നീളം. എന്നാല്‍ ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ തന്നെ കത്തിപ്പോകാനാണ് സാധ്യത. അതേസമയം വലിയ നാശനഷ്ടങ്ങള്‍ ഡിഎസ്1 കാരണം ഉണ്ടാവില്ലെന്നാണ് നാസയുടെ വിലയിരുത്തല്‍. എന്നാല്‍ ഡിഎസ്സിനേക്കാള്‍ ചെറിയ ഛിന്നഗ്രഹം റഷ്യയില്‍ പതിച്ച് വന്‍ നാശനഷ്ടം 2013ല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഭീഷണി ഉണ്ടെന്ന് നാസ സമ്മതിക്കുന്നു.

ഭീഷണി തുടരുന്നു

ഭീഷണി തുടരുന്നു

ഛിന്നഗ്രഹം ഈ മാസം ഇനിയും ഭൂമിയിലേക്ക് എത്തുമെന്ന് നാസ വെളിപ്പെടുത്തിയിരിക്കുകയാണ്. 1410 അടി നീളമുള്ള എഫ്എഫ്14 ആണ് ഭൂമിയിലേക്ക് വരാന്‍ പോകുന്നത്. ഭൂമിയുമായി വളരെ അടുത്ത് എത്തുമെന്നാണ് പ്രവചനം. സെപ്റ്റംബര്‍ 24ന് ഇത് ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. മണിക്കൂറില്‍ 80136 കിലോ മീറ്റര്‍ എന്ന വേഗത്തിലാണ് ഛിന്നഗ്രഹത്തിന്റെ വരവ്. ഭൂമിക്ക് ഭീഷണിയാവുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ എഫ്എഫ് 14നെ നാസ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎസ് പറയുന്നത് ഇങ്ങനെ

യുഎസ് പറയുന്നത് ഇങ്ങനെ

അമേരിക്കയുടെ ശാസ്ത്ര സാങ്കേതിക വിഭാഗം പറയുന്നത് 140 മീറ്ററില്‍ അധികം വലിപ്പമുള്ള ഛിന്നഗ്രങ്ങള്‍ ഒരു മേഖലയെ ഒന്നാകെ തകര്‍ക്കുമെന്നാണ്. 60 മെഗാടണ്‍ ശക്തിയിലായിരിക്കും ഇത് ഭൂമിയില്‍ പതിക്കുക. ഒരു വന്‍കര മൊത്തം തകര്‍ക്കാന്‍ ശേഷിയുണ്ട് ഈ ഛിന്നഗ്രഹത്തിന്. ബ്രിട്ടീഷ് സമയം രാവിലെ 8.27ഓടെ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. എഫ്എഫ്14 2033, 2040, 2043 വര്‍ഷങ്ങളില്‍ ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു.

<strong>500 അടിയുള്ള സിഒ1 ഭൂമിയെ ഉരസിയേക്കും, സാധ്യത ഇങ്ങനെ, വരുന്നത് മണിക്കൂറില്‍ 32000 മീറ്റര്‍ വേഗത്തില്‍</strong>500 അടിയുള്ള സിഒ1 ഭൂമിയെ ഉരസിയേക്കും, സാധ്യത ഇങ്ങനെ, വരുന്നത് മണിക്കൂറില്‍ 32000 മീറ്റര്‍ വേഗത്തില്‍

English summary
nasa spots a giant rock barreling towards earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X