ചൊവ്വയില്‍ താമസമൊരുങ്ങുന്നു...ചുവന്ന ഗ്രഹത്തില്‍ ഐസ് വീട് പണിയാന്‍ നാസ.
ചൊവ്വയില്‍ പോകാന്‍ ഒരുങ്ങിക്കൊളളൂ. നാസ ചൊവ്വയില്‍ ഐസ് വീടുകള്‍ പണിയുന്നു.
ഹാംപ്ടണ്‍ : ഭൂമി മനുഷ്യന് വാസയോഗ്യമല്ലാതാകുന്ന കാലം വന്നാല്‍ മനുഷ്യന് പ്രതീക്ഷ ചൊവ്വയിലാണ്. ചൊവ്വ മനുഷ്യവാസത്തിന് യോജ്യമാണോ അല്ലയോ എന്ന തരത്തിലുള്ള പഠനങ്ങള്‍ കാലങ്ങളായി നടന്നുവരുന്നുമുണ്ട്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം തേടിയുള്ള പരിശ്രമങ്ങള്‍ നാസയുടെ നേതൃത്വത്തില്‍ തുടരുകയാണ്.
ചൊവ്വയിലെത്തുന്നവര്ക്ക് സുരക്ഷിതമായ വീട് ഒരുക്കുന്നതിന്റെ ആലോചനയിലാണ് നാസയിലെ ശാസ്ത്രഞ്ജര്‍. കഠിനമായ ചൊവ്വയിലെ അന്തരീക്ഷത്തില്‍ നിലനില്ക്കാന് സഹായിക്കുന്ന ഐസ് വീടുകള്‍ പണിയുന്ന കാര്യമാണ് നാസ ആലോചിക്കുന്നത്.

ചൊവ്വയിലെ അന്തരീക്ഷം ചുട്ടുപഴുത്തതാണ്. മാത്രമല്ല കടുത്ത റേഡിയേഷനും ഉണ്ട്. പര്യവേഷകര്‍ക്ക് ഇതിനെ അതിജീവിക്കണമെങ്കില്‍ പുതിയ വഴികള്‍ തേടേണ്ടതുണ്ട്. ഇതാണ് ഐസ് വീടുകള്‍ എന്ന ആശയത്തിലേക്ക നാസയെ എത്തിച്ചത്.

പര്യവേഷകരെ എത്തിക്കുന്നതിന് മുന്‍പ് ഐസ് കട്ടകള്‍ ചൊവ്വയിലെത്തിച്ച് വീടൊരുക്കും. റോബോട്ടുകളുടെ സഹായത്തോടെയാണ് ഭാരംകുറഞ്ഞ ഐസ് കട്ടകള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കുക. പര്യവേഷകര്‍ എത്തുന്നതിന് മുന്‍പ് ഇതിനകത്ത് വെള്ളം നിറച്ചുവെയ്ക്കും.

വെര്‍ജിനിയയിലെ നാസയുടെ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജനായ കെവിന് വിപാവെസ്ത് ആണ് ഐസ് വീട് എന്ന ആശയത്തിന് പിന്നില്‍. ഐസ് വീടിന് ഒട്ടേറെ മെച്ചങ്ങള്‍ ഉള്ളതായി ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വയില്‍ ലഭ്യമായ വസ്തുക്കള്‍ കൂടി ഐസ് വീട് നിര്‍മ്മാണത്തിന് ഉപയോഗിക്കും. ഐസ് വീട്ടിലെ വെള്ളം റോക്കറ്റ് ഇന്ധനമായി രൂപാന്തരപ്പെടുത്തും. ഹൈഡ്രജന്‍ ഉള്ള ജലം റേഡിയേഷനേയും പ്രതിരോധിക്കും

ചൊവ്വയിലെ മനുഷ്യവാസ സാധ്യതകള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി അപകടകരമായ പ്രകാശ രശ്മികളാണ്. ഐസ് വീടുകള്‍ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. 2030ല്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications