കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ താമസമൊരുങ്ങുന്നു...ചുവന്ന ഗ്രഹത്തില്‍ ഐസ് വീട് പണിയാന്‍ നാസ.

ചൊവ്വയില്‍ പോകാന്‍ ഒരുങ്ങിക്കൊളളൂ. നാസ ചൊവ്വയില്‍ ഐസ് വീടുകള്‍ പണിയുന്നു.

Google Oneindia Malayalam News

ഹാംപ്ടണ്‍ : ഭൂമി മനുഷ്യന് വാസയോഗ്യമല്ലാതാകുന്ന കാലം വന്നാല്‍ മനുഷ്യന് പ്രതീക്ഷ ചൊവ്വയിലാണ്. ചൊവ്വ മനുഷ്യവാസത്തിന് യോജ്യമാണോ അല്ലയോ എന്ന തരത്തിലുള്ള പഠനങ്ങള്‍ കാലങ്ങളായി നടന്നുവരുന്നുമുണ്ട്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം തേടിയുള്ള പരിശ്രമങ്ങള്‍ നാസയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

ചൊവ്വയിലെത്തുന്നവര്‍ക്ക് സുരക്ഷിതമായ വീട് ഒരുക്കുന്നതിന്റെ ആലോചനയിലാണ് നാസയിലെ ശാസ്ത്രഞ്ജര്‍. കഠിനമായ ചൊവ്വയിലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന ഐസ് വീടുകള്‍ പണിയുന്ന കാര്യമാണ് നാസ ആലോചിക്കുന്നത്.

തണുത്ത വീടുകൾ

ചൊവ്വയിലെ അന്തരീക്ഷം ചുട്ടുപഴുത്തതാണ്. മാത്രമല്ല കടുത്ത റേഡിയേഷനും ഉണ്ട്. പര്യവേഷകര്‍ക്ക് ഇതിനെ അതിജീവിക്കണമെങ്കില്‍ പുതിയ വഴികള്‍ തേടേണ്ടതുണ്ട്. ഇതാണ് ഐസ് വീടുകള്‍ എന്ന ആശയത്തിലേക്ക നാസയെ എത്തിച്ചത്.

റോബോട്ടുകൾ സഹായിക്കും

പര്യവേഷകരെ എത്തിക്കുന്നതിന് മുന്‍പ് ഐസ് കട്ടകള്‍ ചൊവ്വയിലെത്തിച്ച് വീടൊരുക്കും. റോബോട്ടുകളുടെ സഹായത്തോടെയാണ് ഭാരംകുറഞ്ഞ ഐസ് കട്ടകള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കുക. പര്യവേഷകര്‍ എത്തുന്നതിന് മുന്‍പ് ഇതിനകത്ത് വെള്ളം നിറച്ചുവെയ്ക്കും.

വീട് അത്ര മോശക്കാരനല്ല

വെര്‍ജിനിയയിലെ നാസയുടെ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജനായ കെവിന്‍ വിപാവെസ്ത് ആണ് ഐസ് വീട് എന്ന ആശയത്തിന് പിന്നില്‍. ഐസ് വീടിന് ഒട്ടേറെ മെച്ചങ്ങള്‍ ഉള്ളതായി ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.

ഉപയോഗം പലവിധം

ചൊവ്വയില്‍ ലഭ്യമായ വസ്തുക്കള്‍ കൂടി ഐസ് വീട് നിര്‍മ്മാണത്തിന് ഉപയോഗിക്കും. ഐസ് വീട്ടിലെ വെള്ളം റോക്കറ്റ് ഇന്ധനമായി രൂപാന്തരപ്പെടുത്തും. ഹൈഡ്രജന്‍ ഉള്ള ജലം റേഡിയേഷനേയും പ്രതിരോധിക്കും

വെല്ലുവിളിക്ക് പരിഹാരം

ചൊവ്വയിലെ മനുഷ്യവാസ സാധ്യതകള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി അപകടകരമായ പ്രകാശ രശ്മികളാണ്. ഐസ് വീടുകള്‍ വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. 2030ല്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

English summary
NASA propose Ice Home design for future Mars explorers. These Ice Homes will protect explores from the harsh martian environment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X