കുത്തിവെപ്പിനേക്കാള്‍ ഉത്തമം നേസല്‍ വാക്‌സിന്‍; ഇവയ്ക്ക് ഗുണങ്ങളേറെ: സൗമ്യ സ്വാമിനാഥന്‍
ജനീവ: കുത്തിവെപ്പില്ലാതെ കോവിഡ് വാക്‌സിന്റെ നാസല്‍ സ്‌പ്രേകളും (മൂക്കിലൂടെ മരുന്ന് നല്‍കുക) ഓറല്‍ പതിപ്പുകളുടെ(വായിലൂടെ മരുന്ന് നല്‍കുക) ഉല്‍പാദനത്തിനുമായി താന്‍ കാത്തിരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഉന്നത ശാസ്ത്രഞ്ജ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇത്തരം വാക്‌സിനുകള്‍ക്ക് നിലവിലേതിനെ അപേക്ഷിച്ച് ഗുണങ്ങള്‍ വര്‍ധിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. രണ്ടാം ഘട്ടത്തിനായി 129 വാക്‌സിനുകള്‍ക്ക് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വിജയിച്ചവയാണെന്നും ഇത് മനുഷ്യരില്‍ പരീക്ഷിക്കുന്നുണ്ടെന്നും 194 വാക്‌സിനുകള്‍ ഇപ്പോഴും ലബോറട്ടറികളില്‍ പരീക്ഷണത്തിലാണെന്നും അവ ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സമൂഹ മാധ്യമ ചാനലുകളില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രണ്ടാം ഘട്ട വാക്‌സിന് വികസിപ്പിക്കുന്നതിനായി ഇപ്പോഴും പരീക്ഷണം നടക്കുന്നുണ്ടെന്നും അവയില്‍ ചിലത് വളരെ സുരക്ഷിതവും ഫലപ്രദവുമാണെന്നും മറ്റുള്ളവ അങ്ങനെയല്ലെന്നും അവര്‍ പറഞ്ഞു. രണ്ടാം ഘട്ട വാക്‌സിനുകള്‍ക്ക് ഗുണങ്ങളേറെയുണ്ടാകുമെന്നും അവര്‍ പറഞ്ഞു. വാക്‌സിനെ കുത്തിവെപ്പിനേക്കാള്‍ ഏറ്റവും ഗുണകരമാകുക ഓറല്‍ വാക്‌സിനോ ഇന്‍ഡ്രോ നാസല്‍ വാക്‌സിേേനാ ആയിരിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇന്‍ഡ്രോ നാസല്‍ വാക്‌സിനാണോ, ഓറല്‍ വാക്‌സിനാണോ ഏതാണ് നല്ലത് എന്ന് നോക്കി തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും ഭാവിയില്‍ മറ്റ് ആണുബാധകള്‍ക്കുള്ള വാക്‌സിനായി ഈ പദ്ധതി ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. അത് കൊണ്ട് തന്നെ കുത്തിവെപ്പിനെക്കാള്‍ ഏറ്റവും ഉത്തമമാണ് മൂക്കിലൂടെയുള്ള വാക്‌സിനേഷന്‍ പ്രക്രിയയെന്നും അവര്‍ പറഞ്ഞു.

ഏഴ് കോവിഡ് വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന കോവിഡ് 19ന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഫൈസര്‍/ബയോഎന്‍ടെക്ക്, മഡോണ, ആസ്ട്രസെനെക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫാം സിനോഫാക് എന്നിവ കൂടാതെ കഴിഞ്ഞയാഴ്ച ഇന്ത്യ വികസിപ്പിച്ചെടുത്ത കോവാക്‌സിനും ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി.
കോവിഡില്‍ നിന്നും വാക്‌സിനുകള്‍ 100 ശതമാനം സംരക്ഷണം നല്‍കുമെന്ന് ആരും അവകാശപ്പെടില്ലെന്നും. ഒരിക്കലും 100 ശതമാനം അല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വാക്‌സിനുകള്‍ സ്വീകരിക്കുക വഴി 90 ശതമാനം രോഗത്തില്‍ നിന്നും സംരക്ഷമം നല്‍കുന്നുണ്ടെന്നും സൗമ്യ സത്യനാഥന്‍ പറഞ്ഞു. എഎഫ്പി യുടെ കണക്കനുസരിച്ച് ലോകമെമ്പാടും 7.25 ബില്യണിലധികം വാക്‌സിനുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ എന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചത്.












Click it and Unblock the Notifications