ചൊവ്വയില്‍ സ്ത്രീയെ കണ്ടെത്തിയോ? നാസ 'പുറത്ത് വിടാത്ത ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറല്‍, കാണൂ
വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വ പര്യവേഷണ പേടകം ക്യൂരിയോസിറ്റി ചൊവ്വയുടെ ഉപരിതലത്തില്‍ സ്ത്രീയെ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിയ്ക്കുന്നു. അതേ സമയം ക്യൂരിയോസിറ്റി പകര്‍ത്തിയെ ചിത്രമ ല്ലെന്നും വ്യാജമാണെന്നും മറുവാദവും ശക്തമാണ്. യുഎഫ്ഒ സൈറ്റിംഗ് ഡെയ്‌ലി ഡോട്ട് കോം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൊവ്വയില്‍ ജീവ സാന്നിധ്യമുണ്ടെന്നാണ് അവകാശവാദമാണ് പല ഗവേഷകരും ഉന്നയിക്കുന്നത്. ചൊവ്വയിലെ രഹസ്യങ്ങള്‍ നാസ മൂടിവയ്ക്കുന്നതായും ആരോപണമുണ്ട്. ക്യൂരിയോസിറ്റി കണ്ടെത്തി എന്ന് പറയുന്നത് സ്ത്രീയെ തന്നെയാണെന്നാണ് വാദം

പ്രചരിയ്ക്കുന്നു
ചൊവ്വയില്‍ നാസയുടെ പര്യവേഷണ വാഹനം സ്ത്രീയെ കണ്ടെത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ചില പാശ്ചാത്യ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു

സ്ത്രീ രൂപം
ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ടെത്തിയ രൂപത്തിന് മാറിടമുണ്ടെന്നും നീണ്ട തലമുടിയുണ്ടെന്നും രണ്ട് കൈകളുണ്ടെന്നുമാണ് പ്രചാരണം

സ്ത്രീയല്ല കല്ലാണ്
അതേ സമയം അന്യഗ്രഹജീവിയായ സ്ത്രീയെന്നും അത് കല്ലാണെന്ന്ും വാദിയ്ക്കുന്നവരുണ്ട്

വ്യാജം
അതേ സമയം ചിത്രം വ്യാജമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു

ഒന്നും പറയാതെ
സംഭവത്തെപ്പറ്റി നാസ ഇതുവരേയും പ്രതികരിച്ചിട്ടില്ല












Click it and Unblock the Notifications