കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു... വിജയകരമെന്ന് നാസ, സൂര്യന്റെ രഹസ്യങ്ങള്‍ 2024ല്‍ അറിയാം!!

Google Oneindia Malayalam News

ഫ്‌ളോറിഡ: കത്തിജ്വലിക്കുന്ന സൂര്യനെ കുറിച്ച് ഓര്‍ക്കാത്ത ഒരാള്‍ പോലും ഭൂമിയിലുണ്ടാവില്ല. എന്താണ് സൂര്യനെ ഇത്രത്തോളം ജ്വലിപ്പിച്ച് നിര്‍ത്തുന്നത്, എന്തൊക്കെ രഹസ്യങ്ങളാണ് സൂര്യന്റെ അന്തരീക്ഷത്തില്‍ ഉള്ളത്, ഇതെല്ലാം എല്ലാക്കാലത്തും ആകാംക്ഷയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇനി അതിനെ കുറിച്ച് അറിയാനുള്ള കാത്തിരിപ്പാണ്. മനുഷ്യവംശത്തിന്റെ എല്ലാ പ്രതീക്ഷകളും പേറി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചിരിക്കുകയാണ്.

സൂര്യനിലേക്ക് മനുഷ്യന്‍ അയക്കുന്ന ആദ്യത്തെ ഉപഗ്രഹം കൂടിയാണിത്. നിരവധി സംശയങ്ങള്‍ ഇതിനെ കുറിച്ച് പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെയൊക്കെ പ്രവര്‍ത്തിയിലൂടെ മറികടന്നിരിക്കുകയാണ് നാസ. ഇനി സുപ്രധാന രഹസ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കേണ്ടത്. സൂര്യന് അടുത്ത് എത്താവുന്നതില്‍ പരമാവധി ദൂരത്തില്‍ ഇതിന് എത്താനാവുമെന്നാണ് നാസയുടെ അവകാശവാദം.

നാസയുടെ സൗരദൗത്യം

നാസയുടെ സൗരദൗത്യം

പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന പേരിലാണ് നാസയുടെ സൗരദൗത്യം അറിയപ്പെടുന്നത്. ഇതാണ് ഇപ്പോള്‍ വിജയകരമായി വിക്ഷേപിച്ചിരിക്കുന്നത്. ഫ്‌ളോറിഡയിലെ കേപ്പ് കനവെരലില്‍ വച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും വേഗമേറിയ ഉപഗ്രഹമാണ് ഇത്. സൂര്യനെ കുറിച്ച് അറിയാതെ കിടക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍

യൂജീന്‍ പാര്‍ക്കര്‍...

യൂജീന്‍ പാര്‍ക്കര്‍...

ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലാണ് ഈ ദൗത്യം തയ്യാറായിക്കിയിരിക്കുന്നത്. ആസ്‌ട്രോഫിസിസ്റ്റ് ആയ യൂജീന്‍ പാര്‍ക്കറിനോടുള്ള ആദരസൂചകമായിട്ടാണ് സൗരദൗത്യത്തിന് ഈ പേരിട്ടത്. സൂര്യനിലെ ശക്തമായ തരംഗങ്ങളെയും കാറ്റിനെയും കുറിച്ച് ആദ്യമായി നിര്‍വചിച്ചത് യൂജീന്‍ പാര്‍ക്കറാണ്. സൂര്യന്റെ ഏറ്റവും മുകളിലുള്ള പ്രതലമായ കൊറോണയില്‍ നിന്ന് പുറത്തുവിടുന്ന കണങ്ങളാണ് സോളാര്‍ വിന്‍ഡ് എന്ന കാറ്റിന് കാരണമാകുന്നത്. ഇത് ഭൂമിയിലേക്ക് അതിവേഗത്തില്‍ എത്താറുണ്ടെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു.

എന്താണ് കൊറോണ

എന്താണ് കൊറോണ

കൊറോണയുടെ രഹസ്യം തേടിയാണ് നാസ സൂര്യനിലേക്ക് പാര്‍ക്കറിനെ അയച്ചിരിക്കുന്നത്. കൊറോണ സൂര്യനെ അനാവരണം ചെയ്തിരിക്കുന്ന പ്ലാസ്മയാണ്. അതാണ് ഏറ്റവും മുകളിലുള്ള പാളി. ഇത് സൂര്യനെയും മറ്റ് നക്ഷത്രങ്ങളെയും ചുറ്റിനില്‍ക്കുകയാണ്. സൂര്യന്റെ പുറം പാളിയില്‍ മില്യണിലധികം കിലോമീറ്ററോളം കൊറോണയാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. സൂര്യഗ്രഹണ സമയത്ത് ഇത് നമുക്ക് ഭൂമിയില്‍ നിന്ന് കൃത്യമായി കാണാന്‍ സാധിക്കും.

ചെറിയ ആശയക്കുഴപ്പം

ചെറിയ ആശയക്കുഴപ്പം

പറഞ്ഞ ദിവസം ഇത് വിക്ഷേപിക്കാന്‍ നാസയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചെറിയ പ്രശ്‌നങ്ങളും നാസ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് യാതൊരു പ്രതിസന്ധിയും കൂടാതെയാണ് വിക്ഷേപിച്ചിരിക്കുന്നത്. സോളാര്‍ പ്രോബ് വിജയകരമാണെന്ന് വിക്ഷേിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നാസ ട്വീറ്റ് ചെയ്തു. കൊറോണയെ കുറിച്ചായിരിക്കും സോളാര്‍ പ്രോബ് പഠിക്കുകയെന്ന് നാസ വ്യക്തമാക്കി.

വേഗമേറിയ പേടകം

വേഗമേറിയ പേടകം

സെക്കന്‍ഡില്‍ 190 കിലോ മീറ്റര്‍ വേഗതയിലാണ് ഉപഗ്രഹത്തിന്റെ സഞ്ചാരം. 1300 ഡിഗ്രി സെല്‍ഷ്യസ് താപം ഇതിന് പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സൂര്യന് 6.12 മില്യണ്‍ കിലോമീറ്റര്‍ അടുത്ത് എത്താന്‍ സസോളാര്‍ പ്രോബിന് സാധിക്കും. നേരത്തെയുണ്ടായിരുന്നത് 43 മില്യണ്‍ കിലോമീറ്ററായിരുന്നു. വീനസിനെ ആറാഴ്ച്ച കൊണ്ട് വലംവെച്ച ശേഷം സൂര്യനിലേക്ക് എത്തുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍.

കൊറോണയുടെ രഹസ്യം

കൊറോണയുടെ രഹസ്യം

സൂര്യനില്‍ ഏറ്റവും തിളക്കമേറിയതും എന്നാല്‍ താപം താരതമ്യേന കുറഞ്ഞതുമായ കൊറോണയെ സോളാര്‍ പ്രോബ് 24 തവണ പ്രദക്ഷിണം വെക്കും. എഴുവര്‍ഷത്തിനിടെയായിരിക്കും ഈ പ്രക്രിയകള്‍ നടക്കുക. കൊറോണയില്‍ നടക്കുന്നതോ ഉണ്ടാവുന്നതോ ആയ പ്രതിഭാസങ്ങളാണ് ഭൂമിയില്‍ അനുഭവപ്പെടുക. സൂര്യനിലെ മാറ്റങ്ങള്‍ ഭൂമിയെയും സാധാരണ ബാധിക്കാറുണ്ട്. അത് ഏതൊക്കെ കാരണം കൊണ്ടാണ് സൂര്യനില്‍ ഉണ്ടാവുന്നതെന്ന് കൊറോണയെ നിരീക്ഷിക്കുന്നത് വഴി കണ്ടെത്താനാവും.

സൂര്യനില്‍ എപ്പോഴെത്തും

സൂര്യനില്‍ എപ്പോഴെത്തും

സോളാര്‍ പ്രോബ് സൂര്യനില്‍ എപ്പോഴെത്തും എന്നതിനും നാസ ഉത്തരം നല്‍കുന്നു. നവംബറോടെ സൂര്യനിലെത്തുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. 1.5 ബില്യണാണ് ഇതിന് വേണ്ടി നാസ മുടക്കിയത്. കടുത്ത താപത്തെ തടയാന്‍ കാര്‍ബണ്‍ ഷീല്‍ഡും ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. അതേസമയം റേഡിയേഷനെ പാര്‍ക്കറിന് അതിജീവിക്കാനാവുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. 2024ല്‍ സൂര്യനെ കുറിച്ചുള്ള രഹസ്യങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ.

പ്രതിരോധ മാര്‍ഗങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍

സൂര്യനിലെ ചൂടിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ദീര്‍ഘകാലമായി ശാസ്ത്രജ്ഞര്‍ ചിന്തിച്ചിരുന്നു. ഒടുവില്‍ നാസ തന്നെ അതിനുത്തരവും കണ്ടെത്തി. ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനം, സോളാര്‍ കൂളിംഗ് സിസ്റ്റം, എന്നിവ വിക്ഷേപണ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊറോണയില്‍ നിന്നുള്ള ചൂടിനെ ഇത് പ്രതിരോധിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. കൊറോണ ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഏക ഭാഗമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ട്രംപിനെ വെല്ലുവിളിച്ച് ഉര്‍ദുഗാന്‍...വ്യാപാര യുദ്ധത്തിന് മറുപടിയുണ്ടാവും, വലിയ വില നല്‍കേണ്ടി വരുംട്രംപിനെ വെല്ലുവിളിച്ച് ഉര്‍ദുഗാന്‍...വ്യാപാര യുദ്ധത്തിന് മറുപടിയുണ്ടാവും, വലിയ വില നല്‍കേണ്ടി വരും

ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കും.... പാസ്റ്റര്‍ സെന്ററില്‍ തെളിവെടുപ്പ്.... നിര്‍ണായക മൊഴി!!ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കും.... പാസ്റ്റര്‍ സെന്ററില്‍ തെളിവെടുപ്പ്.... നിര്‍ണായക മൊഴി!!

English summary
NASA's Parker Solar Probe blasts off on epic journey to 'touch the Sun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X