സൗന്ദര്യം കൂടിയാലും വിമാനത്തിൽ കയറാൻ കഴിയില്ല; 41 വയസ്സുകാരിക്ക് നേരിടേണ്ടി വന്നത്, ഭീകരം!!
കീവ്: സൗന്ദര്യം കൂടി പോയത് കാരണം വിമനയാത്ര തടഞ്ഞു. അതിശയിക്കേണ്ട സംഭവം സത്യമാണ്. ക്രെയിന്‍ ഗായിക നറ്റാലിയയ്ക്കാണ് സുരക്ഷാ ജീവനക്കാർ വിമാനയാത്ര നിഷേധിച്ചത്. രേഖകൾ പരിശോധിച്ചപ്പോൾ ഗായികയുടെ പ്രായം 41. പക്ഷേ കണ്ടാലോ മധുരപതിനേഴ്.
മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ നറ്റാലിയയെ തടഞ്ഞത്. സൗന്ദര്യം ശാപമാകുന്ന സന്ദർഭം ഇതൊക്കെയാണ്. വിമാനത്താവളത്തിലെ ആരാധകര്‍ നറ്റാലിക്കൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി കൂടിയപ്പോഴാണ് സുരക്ഷാ ജീവനകാർക്ക് ആളാരാണെന്ന് വ്യക്തമായത്.

'പ്രായത്തിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു സന്ദര്‍ഭം നേരിടേണ്ടി വന്നത് ആദ്യമായാണ്' എന്നാണ് നറ്റാലിയ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. എന്നെ അറസ്റ്റ് പോലും ചെയ്‌തേക്കുമായിരുന്ന കാരണം അറിഞ്ഞ് കുറേ നേരം ചിരിച്ചുവെന്നും നെറ്റാലിയ പറഞ്ഞു.












Click it and Unblock the Notifications