Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിന്റെ ജൂതരാഷ്ട്ര നിയമം മുസ്ലിംകളോടും ക്രിസ്ത്യാനികളോടും വിവേചനപരമാണെന്ന് ആരോപണം

തെല്‍ അവീവ്: ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയ ജൂതരാഷ്ട്ര നിയമം രാജ്യത്തെ അറബ് മുസ്ലിംകളോടും ക്രിസ്ത്യാനികളോടും വിവേചനപരമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നതെന്ന് ആരോപണം. കഴിഞ്ഞ ദിവസം 55നെതിരെ 62 വോട്ടുകള്‍ക്ക് ഇസ്രായേലി പാര്‍ലമെന്റായ നെസറ്റ് പാസ്സാക്കിയ നിയമം ജൂതരല്ലാത്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതാണെന്നും സ്വന്തമായ സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ സ്വപ്‌നത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതുമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം കളഞ്ഞുകുളിക്കുന്ന നിയമം സ്വന്തം പൗരന്‍മാരെ സ്ഥിരം വിദേശികളായി കാണുന്ന സ്ഥിതിയാണെന്നും അവര്‍ പറയുന്നു. ഇസ്രായേലിലെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും അവകാശങ്ങള്‍ ഓരോന്നായി ഹനിക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Israyel

ഹീബ്രുവിനെ രാജ്യത്തിന്റെ ദേശീയ ഭാഷയായും ജൂത സമുദായത്തിന്റെ സമ്പ്രദായങ്ങളെ ദേശീയ താല്‍പര്യവുമായും അംഗീകരിക്കുന്നതാണ് ജൂതരാഷഅട്ര നിയമം. അറബി ഭാഷയ്ക്കുണ്ടായിരുന്ന ഔദ്യോഗിക ഭാഷാ പദവി ഇതോടെ എടുത്തുമാറ്റി. അറബിക്ക് പ്രത്യേക പദവി നല്‍കി ഇസ്രായേലി സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത് തുടരാനാണ് തീരുമാനം.

ഇസ്രായേല്‍ ജൂതരുടെ ചരിത്രഭൂമിയാണെന്നും അവിടെ ജൂതര്‍ക്ക് സ്വയം നിര്‍ണയത്തിനുള്ള പ്രത്യേക അവകാശമുണ്ടെന്നും നിയമത്തില്‍ പറയുന്നു. വിഭാജ്യ ജെറൂസലേമിനെ രാജ്യത്തിന്റെ തലസ്ഥാനമായും നിയമം പ്രഖ്യാപിക്കുന്നു. ഇസ്രായേല്‍ ചരിത്രത്തിലെ മഹത്തായ നിമിഷമാണിതെന്നായിരുന്നു നിയമം പാസ്സായതിനു ശേഷമുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

എന്നാല്‍ ബില്ല് പാസ്സാക്കിയ നടപടിയെ ഫലസ്തീന്‍ പ്രതിനിധികള്‍ അപലപിച്ചു. തങ്ങള്‍ രണ്ടാം തരം പൗരന്‍മാരാണെന്നു പറയുന്നതാണ് നിയമം. ജനാധിപത്യത്തിന്റെ മരണമാണ് ഇതിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്നും നാല് അറബ് പാര്‍ട്ടികളുടെ സഖ്യമായ അറബ് ജോയിന്റ് ലിസ്റ്റ് തലവന്‍ ഐമന്‍ ഒദെ പറഞ്ഞു. ഞെട്ടലോടെയും വിഷമത്തോടെയും ജനാധിപത്യത്തിന്റെ മരണം പ്രഖ്യാപിക്കുകയാണെന്നായിരുന്നു ഇസ്രായേല്‍ ജനപ്രതിനിധിയായ അഹമ്മദ് തിബിയുടെ പ്രതികരണം.

അറബ് വിരുദ്ധ വംശീയതയ്ക്ക് രാജ്യത്ത് ശക്തിപകരുകയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതുമാണ് നിയമമെന്ന് നെസറ്റന്റെ അറബ് അംഗം ജമാല്‍ സഹല്‍ക്ക കുറ്റപ്പെടുത്തി. അറബികളോടുള്ള വിവേചനത്തിന് നിയമം ആക്കംകൂട്ടുമെന്നും ജൂതരുടെ പ്രദേശങ്ങളില്‍ താമസിക്കുന്നതില്‍ നിന്ന് ഫലസ്തീനികളെ ഇത് വിലക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമത്തില്‍ അല്‍ഭുതമില്ലെന്നും അറബ് പൗരന്‍മാര്‍ക്കെതിരായ കൂടുതല്‍ നിയമങ്ങള്‍ക്കുള്ള തുടക്കം മാത്രമാണിതെന്നും ജെറൂസലേമിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് മിഖായേല്‍ സബാഹ് അഭിപ്രായപ്പെട്ടു. നിലവിലെ ഇസ്രായേലി ഭരണാധികാരികള്‍ തീവ്രനിലപാടുകാരായതിന്റെ പ്രതിഫലനമാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+