Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ നിന്ന് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 2,70,000 വിദേശ തൊഴിലാളികള്‍ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമാനില്‍ നിന്ന് നിരവധി വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2020ല്‍ മാത്രം 2,70,000 പേരാണ് ഒമാനില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗം പേരും കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

job

2019 അവസാനം മുതല്‍ 2020 നവംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം അവസാനം വരെ 1.71 മില്യണ്‍ വിദേശ തൊഴിലാളികളാണ് ഒമാനിലുണ്ടായിരുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ നിരവധി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്.

2008-2009 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഗള്‍ഫ് വിട്ട തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നാണ് ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നേരത്തെ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+