പച്ചക്കണ്ണിലൊളിപ്പിച്ച തീക്ഷ്ണത ലോകപ്രശസ്തയാക്കി, ഒടുവില്‍ അഴിമതിക്കേസില്‍ പൊലീസ് പിടിയില്‍
തീക്ഷ്ണമായ പച്ചക്കണ്ണുകളിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഷര്‍ബത് ഗുല അഴിമതിക്കേസില്‍ അറസ്റ്റില്‍. നാഷണല്‍ ജിയോഗ്രഫികിന്റെ അഫ്ഗാന് പെണ്‍കുട്ടിയെന്ന ചിത്രത്തിലൂടെയാണ് ഷര്‍ബത് ശ്രദ്ധേയയായത്.
പെഷവാര്‍: തീക്ഷ്ണമായ പച്ചക്കണ്ണുകളിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഷര്‍ബത് ഗുല അഴിമതിക്കേസില്‍ അറസ്റ്റില്‍. നാഷണല്‍ ജിയോഗ്രഫികിന്റെ അഫ്ഗാന് പെണ്‍കുട്ടിയെന്ന ചിത്രത്തിലൂടെയാണ് ഷര്‍ബത് ശ്രദ്ധേയയായത്.
പാക്കിസ്ഥാന് ഫെഡറല്‍ ഇന്‍ വെസ്റ്റിഗേഷന് ഏജന്‍സിയാണ് പെഷവാറില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഷര്‍ബത് ബീബി എന്ന പേരിലാണ് ഇവര്‍ പാക്കിസ്ഥാനില്‍ താമസിച്ചിരുന്നത്. കൃത്രിമമായി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ കേസിലാണ് ഷര്‍ബത് പിടിയിലായിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.

1985ലെ നാഷണല്‍ ജിയോഗ്രഫിക് മാസികയുടെ കവര്‍ പേജില്‍ വന്ന ചിത്രത്തിലൂടെയാണ് ഷര്‍ബത് പ്രശസ്തയായത്. ഫോട്ടോഗ്രാഫറായ സ്റ്റീവ് മക് ക്യൂറിയാണ് ഇവരുടെ ചിത്രം എടുത്തത്. പെഷവാറിലെ അഭിയാര്‍ഥി ക്യാംപില്‍ നിന്നാണ് ഷര്‍ബതിനെ കണ്ടെത്തിയത്. 1984ലായിരുന്നു ഇത്. അന്ന് 12 വയസായിരുന്നു ഇവരുടെ പ്രായം. ഷര്‍ബതിന്റെ പച്ചക്കണ്ണിലെ തീക്ഷ്ണത തന്നെയായിരുന്നു അവരെ ശ്രദ്ധേയയാക്കിയത്.
'അഫ്ഗാന് യുദ്ധത്തിലെ മൊണോലിസ' എന്ന പേരില്‍ നാഷണല്‍ ജിയോഗ്രഫിക് ഷര്‍ബതിനെ കുറിച്ച് ഡോക്യുമെന്ററിയും ചെയ്തിരുന്നു. 2002ല്‍ നാഷണല്‍ ജിയോഗ്രഫി ഷര്‍ബതിനെ വീണ്ടും കണ്ടെത്തിയതോടെ ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 17 വര്‍ഷത്തെ തിരച്ചിലിനു ശേഷമാണ് സ്റ്റീവ് മക് ക്യൂറി വീണ്ടും ഇവരെ കണ്ടെത്തിയത്. അപ്പോഴും അവരുടെ കണ്ണുകളില്‍ പഴയ തീക്ഷ്ണത ഉണ്ടായിരുന്നുവെന്ന് മക് ക്യൂറി വ്യക്തമാക്കിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications