കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ലോകയുദ്ധ ഭീതിയില്‍ യൂറോപ്പ്; റഷ്യന്‍ അതിര്‍ത്തിയില്‍ മൂന്ന് ലക്ഷം സൈനികര്‍

പാശ്ചാത്യ ശക്തികള്‍ക്ക് നേരെ റഷ്യ നടത്തിയേക്കാവുന്ന ആക്രമണത്തിന് മുന്‍ കരുതല്‍ എന്ന നിലയിലാണ് നാറ്റോ സേനയുടെ നടപടി.

  • By Akshay
Google Oneindia Malayalam News

മോസ്‌ക്കോ: മൂന്നാംലോക യുദ്ധ ഭീതിയില്‍ യൂറോപ്പ്. ബാള്‍ട്ടിക്ക് രാജ്യങ്ങളും റഷ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ നാറ്റോ സേന മൂന്ന് ലക്ഷം സൈനീകരെ റഷ്യന്‍ അതിര്‍ത്ഥിയില്‍ വിന്യസിച്ചു. ഇതോടെ മൂന്നാം ലോക മഹായുദ്ധ പ്രതീതിയാണ് ഉടലെടുത്തിരിക്കുന്നത്. യുകെയും അമേരിക്കയും ഉള്‍പ്പെടെ 28 രാജ്യങ്ങള്‍ വരുന്ന നാറ്റോ സഖ്യം ശീതയുദ്ധത്തിന് പിന്നാലെ ബാള്‍ട്ടിക് രാജ്യങ്ങളുമായി യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ 4000 സൈനീകരെ റഷ്യന്‍ അതിര്‍ത്ഥിയില്‍ വിന്യസിച്ചിരുന്നു.

പാശ്ചാത്യ ശക്തികള്‍ക്ക് നേരെ റഷ്യ നടത്തിയേക്കാവുന്ന ആക്രമണത്തിന് മുന്‍ കരുതല്‍ എന്ന നിലയിലാണ് നാറ്റോ സേനയുടെ നടപടി. റഷ്യ വിവിധ രീതിയില്‍ സൈനീകപരമായി ജാഗരൂഗരാകുന്നത് കണ്ടതിനെ തുടര്‍ന്നാണ് അതിര്‍ത്ഥിയില്‍ സൈനീകരെ നിയോഗിച്ചതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ ബര്‍ഗ് പറഞ്ഞു.

2000 മുതല്‍

2000 മുതല്‍

പുതിയ സൈനീക സംവിധാനങ്ങള്‍, സൈനീക വിദ്യാഭ്യാസം, സൈനീക ശക്തി ഉപയോഗിച്ച് അയല്‍ രാജ്യങ്ങള്‍ക്കെതിരെയുളഅള നീക്കങ്ങള്‍ എന്നിവ 2000 മുതല്‍ റഷ്യ കൂടുതല്‍ വികസിപ്പിക്കുകയാണ്.

 പ്രതിരോധത്തിന്

പ്രതിരോധത്തിന്

പ്രതിരോധത്തിന് വേണ്ടി റഷ്യ ഇതിനകം മൂന്ന് മടങ്ങ് കൂടുതല്‍ തുക ചെലവഴിക്കുന്നുണഅടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 സമാന ആക്രമണം

സമാന ആക്രമണം

റഷ്യ ക്രിമിയയ്ക്ക് മേല്‍ നടത്തിയതുപോലുള്ള കടന്നു കയറ്റം ലിത്വാന, ലാറ്റ്വിയ, എസ്‌റ്റോണിയ എന്നിവയ്ക്ക് മേല്‍ നടത്തുമോ എന്ന് നാറ്റോ ഇപ്പോഴും സംശയിക്കുന്നു.

 സിറിയന്‍ ആഭ്യന്തര യുദ്ധം

സിറിയന്‍ ആഭ്യന്തര യുദ്ധം

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ റഷ്യ ഭാഗമായത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് അടുത്ത കാലത്ത് നടന്ന അഭിപ്രായ സര്‍വ്വെയില്‍ പകുതിയോളം റഷ്യക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

English summary
Up to 300,000 Nato troops have been put on alert amid rising tensions between Russia and the Baltic states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X