കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിനൊപ്പം നില്‍ക്കുമെന്ന് നാറ്റോ സൈന്യം; ഇറാനൊപ്പം സായുധ സംഘങ്ങളും

Google Oneindia Malayalam News

ബ്രസല്‍സ്/ടെഹ്‌റാന്‍: സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാനും അമേരിക്കയും കൊമ്പു കോര്‍ക്കുന്നതിനിടെ എന്തുവന്നാലും അമേരിക്കക്കൊപ്പം നില്‍ക്കുമെന്ന് നാറ്റോ സൈനിക സഖ്യം. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Nato

ഇറാനിലെയും ഇറാഖിലെയും സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാറ്റോ അടിയന്തര യോഗം ചേര്‍ന്നതിന് ശേഷം സംസാരിക്കുകയായിരുന്നു സ്‌റ്റോള്‍ട്ടന്‍ബര്‍ഗ്. യോഗത്തില്‍ അമേരിക്ക തങ്ങളുടെ ഭാഗം വിശദീകരിച്ചു. പശ്ചിമേഷ്യയിലെ ഒട്ടേറെ സായുധസംഘങ്ങള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുണ്ട്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇറാന്‍-അമേരിക്ക പോരില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നാറ്റോയുടെ തീരുമാനം. അമേരിക്കക്ക് ഒപ്പമായിരിക്കും തങ്ങള്‍. പുതിയ യുദ്ധം തുടങ്ങാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഇറാന്‍ ഇനി പ്രകോപനം സൃഷ്ടിക്കരുതെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ പൗരത്വം നല്‍കല്‍ നടപടി തുടങ്ങി; മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തുംഉത്തര്‍ പ്രദേശില്‍ പൗരത്വം നല്‍കല്‍ നടപടി തുടങ്ങി; മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തും

പശ്ചിമേഷ്യയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നയങ്ങളില്‍ നേരത്തെ യൂറോപ്പിലെ ചില രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ നടന്ന യോഗത്തില്‍ എല്ലാ അംഗങ്ങളും ഐക്യത്തോടെയാണ് നിലപാട് സ്വീകരിച്ചതെന്ന് പ്രതിനിധികള്‍ വിശദീകരിച്ചു.

ഇറാന് ഔദ്യോഗികമായി ഒരു രാജ്യവും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇറാഖ് കൂടെ നില്‍ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ സായുധ സംഘങ്ങളെല്ലാം അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സാന്നിധ്യം മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇവര്‍ ഇറാന് പിന്നില്‍ അണിനിരന്നേക്കാം. സിറിയ, ഇറാഖ്, യമന്‍, ലബ്‌നാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സായുധ സംഘങ്ങള്‍ ഇറാനൊപ്പം അണിനിരക്കുമെന്നും കരുതപ്പെടുന്നു. മേഖലയില്‍ യുദ്ധം ആവശ്യമില്ലെന്നും അമേരിക്കയും ഇറാനും സംയമനം പാലിക്കണമെന്നുമാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്.

English summary
NATO stands with US after Soleimani assassination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X