കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ പുതിയ കുവൈത്ത് അമീറായി തിരഞ്ഞെടുത്തു

Google Oneindia Malayalam News

കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്‍റെ പിന്‍ഗാമിയായി കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ മന്ത്രിസഭ തിരഞ്ഞെടുത്തു. ശൈഖ് സബാഹിന്റെ അര്‍ധ സഹോദരനാണ് ഇദ്ദേഹം. നിലവില്‍ ആഭ്യന്തര മന്ത്രിയും നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫുമാണ്. ശൈഖ് സബാഹിന്റെ അഭാവത്തില്‍ ശൈഖ് നവാഫ് ആയിരുന്ന ഭരണപരമായ ചുമതലകള്‍ വഹിച്ചിരുന്നത്. അമേരിക്കയില്‍ വെച്ചായിരുന്നു വാര്‍ധക്യ സഹജമായ രോഗങ്ങളാള്‍ ബുദ്ധിമുട്ടിയിരുന്ന ശേഖ് സബാഹിന്‍റെ അന്ത്യം. ഇതിന് പിന്നാലെ ചേര്‍ന്ന മന്ത്രിസഭ ഷെയ്ഖ് നവാഫ് അൽ അഹ്മദിനെ അടുത്ത അമീറായി തിരഞ്ഞെടുക്കുകയായിരുന്നു.

1937 ജുണ്‍ 25 ന് ജനനം

1937 ജുണ്‍ 25 ന് ജനനം

1937 ജുണ്‍ 25 നാണ് അദ്ദേഹം ജനിച്ച ഷെയ്ഖ് നവാഫ് 2006 മുതൽ കിരീടാവകാശിയായി തുടരുകയാണ്. കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ-ജാബർ അൽ സബയുടെയും ഭാര്യ യമമയുടെയും മകനാണ് ഷെയ്ഖ് നവാഫ്. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം ബ്രിട്ടണിലാണ് അദ്ദേഹം തന്‍റെ പഠനം പൂര്‍ത്തിയാക്കിയത്.

സുപ്രധാന വകുപ്പുകളില്‍ സേവനം

സുപ്രധാന വകുപ്പുകളില്‍ സേവനം

58 വർഷത്തിലേറെയായി രാജ്യത്തെ വിവിധ സുപ്രധാന വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന ഷെയ്ഖ് നവാഫ് ഹൗസ് ഓഫ് സബയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളാണ്. 1962 ഫെബ്രുവരി 21 ന് 25-ാം വയസ്സിൽ ഹവല്ലിയുടെ ഗവർണറായട്ടായിരുന്നു ആദ്യ നിയമനം. 1978 വരെ അദ്ദേഹം ഈ പദവി വഹിച്ചു. 1978 ൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1988 ജനുവരി 26 മുതല്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു

ആദ്യത്തെ ഉപപ്രധാനമന്ത്രി

ആദ്യത്തെ ഉപപ്രധാനമന്ത്രി

കുവൈത്തിന്റെ വിമോചനത്തെത്തുടർന്ന്, 1991 ഏപ്രിൽ 20 ന് തൊഴിൽ, സാമൂഹിക കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രിയായി ഷെയ്ഖ് നവാഫിനെ നിയമിക്കുകയും 1992 ഒക്ടോബർ 17 വരെ ഈ പദവി വഹിക്കുകയും ചെയ്തിരുന്നു. 1994 ഒക്ടോബർ 16 ന് ഷെയ്ഖ് നവാഫിനെ കുവൈറ്റ് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി നിയമിക്കുകയും 2003 വരെ ആ പദവി വഹിക്കുകയും ചെയ്തു. കിരിടവാകശി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഷെയ്ഖ് നവാഫ് ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ കുവൈത്തിലെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും നിയമിച്ചു.

കുടുംബം

കുടുംബം

ഗൾഫ്, അറബ് രാജ്യങ്ങളിലെ സഹകരണ സമിതിയിൽ ദേശീയ ഐക്യത്തെ പിന്തുണയ്ക്കുന്ന പരിപാടികളെ പിന്തുണയ്ക്കുന്നതില്‍ സുപ്രധാന ഷെയ്ഖ് നവാഫ് ആണ്. പ്രത്യേകിച്ചും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും അദ്ദേഹം വളരെ അധികം പ്രശംസിക്കപ്പെടുന്നു. ശൈഖ് നവാഫ് സുലൈമാൻ അൽ ജസീം അൽ-ഗാനിമിന്റെ മകളായ ഷെരീഫ സുലൈമാൻ അൽ ജസീം അൽ ഗാനിയാണ് ഭാര്യ..5 മക്കള്‍ ഉണ്ട്.

 കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അന്തരിച്ചു; ഗള്‍ഫിലെ കാരണവര്‍, മധ്യസ്ഥന്‍... ഇനിയില്ല കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അന്തരിച്ചു; ഗള്‍ഫിലെ കാരണവര്‍, മധ്യസ്ഥന്‍... ഇനിയില്ല

English summary
Nawaf Al-Ahmad Al-Jaber Al-Sabah Has selected as the new amir of kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X