Get Updates
Get notified of breaking news, exclusive insights, and must-see stories!

അടല്‍ ബിഹാരി വാജ്‌പേയിയെ പിന്നില്‍ നിന്നു കുത്തിയെന്ന് നവാസ് ഷെരീഫ്

ഇസ്ലമാബാദ്: കാര്‍ഗില്‍ യുദ്ധത്തിനു പിന്നിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തി. ഇന്ത്യാ-പാക് സമാധാന ചര്‍ച്ച നടക്കാനിരിക്കെ ഉണ്ടായ കാര്‍ഗില്‍ ആക്രമണം അബദ്ധമായിപ്പോയെന്ന് നവാസ് ഷെരീഫ് പറയുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നുമാണ് ഷെരീഫിന്റെ കുറ്റസമ്മതം.

1998ലായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത്. എന്നാല്‍, 1999ല്‍ കാര്‍ഗില്‍ യുദ്ധം ഇതിനു സമ്മതിച്ചില്ല. പിന്നീട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അന്നൊരു പക്ഷെ ചര്‍ച്ച നടന്നിരുന്നെങ്കില്‍ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നെന്നും ഷെരീഫ് പറയുന്നു.

nawaz-shariff-latest

നവാസ് ഷെരീഫിന്റെ ഈ തിരിച്ചറിവ് ഗൗരവമേറിയതാണ്. വീണ്ടുമൊരു സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായപ്പോഴാണ് പത്താന്‍കോട് ഭീകരാക്രമണം നടന്നത്. പത്താന്‍കോട് ആക്രമണം വീണ്ടും പിന്നില്‍ നിന്നുള്ള കുത്തായിട്ടാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി മോദിയാണ് ഷെരീഫിന്റെ ഇങ്ങനെയൊരു തിരിച്ചറിവിന് വഴിയൊരുക്കിയതെന്നും പറയുന്നുണ്ട്. ഇന്ത്യമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഷെരീഫ് ആഗ്രഹിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+