പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റിൽ... അറസ്റ്റ് രാജ്യത്ത് എത്തിയ ഉടൻ
Recommended Video

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ കോടതി നവാസ് ഷെരീഫിനും മകൾക്കും തടവ് ശിക്ഷ വിധിച്ചിരുന്നു.എന്നാല്‍ ഈ സമയം ഇരുവരും രാജ്യത്തിന് പുറത്തായിരുന്നു. പാകിസ്താനിൽ എത്തിയ ഉടനെ നവാസ് ഷെരീഫിനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നവാസ് ഷെരീഫിന്റേയും മകള്‍ മറിയത്തിന്റേയും മകള്‍ മറിയത്തിന്റേയും അറസ്റ്റ് അപ്രതീക്ഷിതം എന്ന് പറയാന്‍ സാധിക്കില്ല. അഴിമതി കേസില്‍ രണ്ട് പേര്‍ക്കും കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ സമയം രണ്ട് പേരും രാജ്യത്തുണ്ടായിരുന്നില്ല.

ലണ്ടനില്‍ നവാസ് ഷെരീഫിന്റെ കുടുംബം ഫ്‌ലാറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പാനമ പേപ്പര്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില് വേറെ രണ്ട് കേസുകള് കൂടി ഷെരീഫിനെതിരെ ഉണ്ട്.
നവാസ് ഷെരീഫിന് പത്ത് വര്‍ഷത്തെ ത
വ് ശിക്ഷയും മകള്‍ മറിയത്തിന് എട്ട് വര്‍ഷത്തെ തടവ് ശിക്ഷയും ആണ് കോടതി വിധിച്ചിട്ടുള്ളത്. നവസാ ഷെരീഫിന്റെ ഭാര്യ രോഗബാധിതയായി ലണ്ടനില്‍ ചികിത്സയില്‍ ആണ് ഉള്ളത്. അവിടെ നിന്ന് അബുദാബി വഴി ആയിരുന്നു പാകിസ്താനിലേക്കുള്ള മടക്കം. വിമാനം പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂര്‍ വൈകി ആണ് എത്തിയത്. നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാത്തുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications