പാക്‌പ്രധാനമന്ത്രി വെറുംകോടീശ്വരനല്ല ശതകോടീശ്വരന്‍
ദില്ലി: അധികാരത്തിന്റെ കാര്യത്തില്‍ മന്ത്രിമാരുടെ മുമ്പില്‍ പ്രധാനമന്ത്രി ആണെങ്കില്‍ പാക്കിസ്ഥാനില്‍ സമ്പത്തിന്റെകാര്യത്തിലും അങ്ങനെതന്നെ. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വെറും കോടീശ്വരന്‍ അല്ല ശതകോടീശ്വരന്‍ ആണെന്നു കണക്കുകള്‍. ഈ പ്രധാനമന്ത്രിയുടെ കൈയ്യിലുള്ള ഭൂ സ്വത്തുമാത്രം 143 കോടി രൂപയ്‌ക്കുണ്ട്.
പാക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം പാക്കിസ്ഥാനിലെ നിരവധി ജവ പ്രതിനിധികള്‍ക്ക് പഞ്ചസാരമില്ലുകളും തുണിമില്ലുകളും ഉണ്ട്. ചിലര്‍ കോടിക്കണക്കിനു രൂപയുടെ ഭൂ സ്വത്തുള്ളവരാണ്. നവാസ് ഷെരീഫിനു 6 മില്ലുകളിലായി 1.3 കോടിയുടെ ഓഹരികളും 12.6 കോടിയുടെ ബാങ്ക് നിക്ഷേപവും ഉണ്ട്. രണ്ട് ബെന്‍സ് കാറുകളും ഒരു ടൊയോട്ട ലാന്റ് ക്രൂസറുമാണ് വാഹനങ്ങള്‍. 15 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഷെരീഫിന്റെ ഭാര്യയ്‌ക്കുള്ളത്.

വര്‍ഷങ്ങളോളം ക്രിക്കറ്റ് കളിച്ച് പി ടി ഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ ഉണ്ടാക്കിയ സ്വത്ത് ഷരീഫിന്റെ ഏഴയലത്ത് വരില്ല. ഇമ്രാന്റെ മൊത്തം ആസ്‌തി മൂന്നുകോടിയോളം മാത്രമെ വരൂ. എന്നാല്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലെ സ്വതന്ത്ര അംഗം ജംഷദ് ദസ്‌തിക്ക് ശംമ്പളമല്ലാതെ മറ്റൊരു വരുമാനം ഇല്ലെന്നാണു രേഖയില്‍ കാണുന്നത്. ബാങ്ക് എക്കൗണ്ടിലെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ പണമില്ല.












Click it and Unblock the Notifications