കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെരീഫ് ഏഴു ദിവസത്തിനുള്ളില്‍ രാജി വയ്ക്കണം, പാകിസ്താനാല്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കും

പനാമ പേപ്പറുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താനിലെ അഭിഭാഷക സംഘം. ഏഴു ദിവസത്തിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യ വ്യാപകമായി പ്രക്ഷോപം നടത്തുമെന്നും...

  • By Akhila
Google Oneindia Malayalam News

ദില്ലി: പനാമ പേപ്പറുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താനിലെ അഭിഭാഷക സംഘം. ഏഴു ദിവസത്തിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യ വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും പ്രഖ്യാപിച്ചു.

പനാമ പേപ്പറ് സംബന്ധിച്ച കേസില്‍ പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് തീരുമാനം. ഏഴു ദിവസത്തിനുള്ളില്‍ രാജിവയ്ക്കാന്‍ ഷെരീഫിനോട് ആവശ്യപ്പെട്ടതായും ദി ദ്വന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പനാമ പേപ്പര്‍ കേസ്

പനാമ പേപ്പര്‍ കേസ്

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വിദേശ നിക്ഷേപം പുറത്തുകൊണ്ടു വരികെയും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമാണ് ഷരീഫ് രാജി വയ്ക്കണമെന്ന ശക്തമായത്. ഷെരീഫിന്റെ കുടുംബത്തില്‍ വിദേശ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളാണ് പനാമ രേഖകളിലൂടെ പുറത്ത് വന്നത്.

അനധികൃതമായി സമ്പാദിക്കല്‍

അനധികൃതമായി സമ്പാദിക്കല്‍

1990കളില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫ് അനധികൃതമായി സമ്പാദിച്ച പണം ലണ്ടനില്‍ ആസ്തി വാങ്ങിയതായും മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ നേരത്തെ ആരോപിച്ചിരുന്നു.

മെയ് 27 വരെ

മെയ് 27 വരെ

മെയ് 27നുള്ളില്‍ രാജി വയ്ക്കാനാണ് അഭിഭാഷകര്‍ നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 വിദേശ ഇടപാട്

വിദേശ ഇടപാട്

ആരോപിക്കുന്ന വിദേശ ഇടപാടുകള്‍ നിയമാനുസൃതമെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

English summary
Panama Papers haunt Nawaz Sharif, Pakistan lawyers give him 7-day deadline to quit as PM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X