നവാസ് ഷെരീഫിന് വിഷം കൊടുത്തെന്ന് ആരോപണം; സര്‍ദാരിയും ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരം
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില ഗുരുതരം. അദ്ദേഹത്തിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായ നവാസ് ഷെരീഫ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നവാസ് ഷെരീഫിന്റെ മകന് ഹുസൈന് ഷെരീഫ് ആണ് പിതാവിന് വിഷം കൊടുത്തുവെന്ന സംശയം പ്രകടിപ്പിച്ചത്. അതേസമയം, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും വ്യത്യസ്ത ജയിലുകളിലായിരുന്നു. ഇരുനേതാക്കളുടെയും ആരോഗ്യനില വഷളായതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്....

നവാസിന്റെ മകന്റെ പറയുന്നത്
നവാസ് ഷെരീഫിന്റെ ലണ്ടനിലുള്ള മകന് ഹുസൈന് ഷെരീഫ് ട്വിറ്ററിന്റെ തന്റെ സംശയം പങ്കുവച്ചു. വിഷം അകത്തുചെന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നവാസ് ഷെരീഫില്‍ സംഭവിക്കുന്നതെന്ന് മകന് പറയുന്നു. നവാസ് ഷെരീഫിന് എന്തെങ്കിലും സംഭവിച്ചാല്‍... നിങ്ങള്‍ക്കറിയാമോ ആരാണ് ഉത്തരവാദിയെന്ന്? എന്നാണ് ഹുസൈന് ഷരീഫിന്റെ ട്വീറ്റ്.

കൗണ്ട് 2000 ആയി കുറഞ്ഞു
അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ദി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തസ്രാവമുണ്ടെന്നാണ് സൂചന. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റിന്റെ കൗണ്ടില്‍ വന്‍തോതില്‍ കുറവ് സംഭവിച്ചു. 16000ത്തില്‍ നിന്ന് 2000 ആയി കൗണ്ട് കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയെന്നും ഡോണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഷഹബാസ് ഷെരീഫ് സന്ദര്‍ശിച്ചു
നവാസ് ഷെരീഫിനെ സഹോദരനും പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) നേതാവുമായി ഷഹബാസ് ഷെരീഫ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആരോഗ്യനില കൂടുതല്‍ വഷളായിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഷഹബാസ് ആവശ്യപ്പെട്ടു.

പെട്ടെന്നുള്ള കാരണം
ലാഹോര്‍ സര്‍വീസ് ഹോസ്പിറ്റല്‍ പ്രിന്‍സപ്പല്‍ അയാസ് മഹ്മൂദ് ഉള്‍പ്പെടെയുള്ള ആറ് വിദഗ്ധരാണ് നവാസ് ഷരീഫിനെ ചികില്സിക്കുന്നത്. എന്താണ് ആരോഗ്യനില പെട്ടെന്ന് വഷളാവാനുള്ള കാരണം എന്ന് കണ്ടെത്തിയിട്ടില്ല. പ്ലേറ്റ്ലെറ്റ് കൗണ്ടില്‍ കുറവ് സംഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ പ്ലേറ്റ്ലെറ്റുകള് ശരീരത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.

സര്‍ദാരിയും ആശുപത്രിയില്‍
അതേസമയം, ജയിലില്‍ കഴിയുന്ന പാകിസ്താനിലെ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ആരോഗ്യനിലയും വഷളായി. റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലിലായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയെന്നാണ് വിവരം. അദ്ദേഹത്തിന് ജയിലില്‍ വൈദ്യപരിശോധന നല്‍കിയില്ലെന്നാണ് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ആരോപണം.

മറ്റൊരു മുന്‍ പ്രധാനമന്ത്രിയും
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ് ആസിഫ് അലി സര്‍ദാരി. മറ്റൊരു മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാകന്‍ അബ്ബാസിയുടെ ആരോഗ്യനിലയും വഷളായിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പിഎംഎല്‍-എന്‍ ജനറല്‍ സെക്രട്ടറി ആഷന്‍ ഇഖ്ബാല്‍ ആവശ്യപ്പെട്ടു.
ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications