കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരന്‍ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം വാങ്ങി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി പാക് ചാരസംഘടന രംഗത്ത്. കൊല്ലപ്പെട്ട മുന്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം കൈപ്പറ്റിയതായുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.

പാക് തീവ്രവാദത്തിനെതിരെ പ്രതികരിക്കുന്ന നവാസ് ഷെരീഫിന്റെ ശരിക്കുള്ള മുഖം ഇതൊന്നുമല്ലെന്നാണ് പറയുന്നത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ മുന്‍ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം ഉള്ളത്. സംഭവം ശരിയാണെങ്കില്‍ നവാസ് ഷെരീഫ് എന്തിന് പണം വാങ്ങി? പണം എന്തു ചെയ്തു? തീവ്രവാദ സംഘങ്ങളുമായി നവാസ് ഷെരീഫിന് എന്താണ് ബന്ധം? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഒസാമ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം കൈപ്പറ്റിയതായുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ മുന്‍ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞിരിക്കുന്നത്.

നവാസ് ഷെരീഫ് എന്തിന് പണം വാങ്ങി?

നവാസ് ഷെരീഫ് എന്തിന് പണം വാങ്ങി?

1990ല്‍ ബെനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനാണത്രേ ഷെരീഫ് പണം വാങ്ങിയത്.

ഭീമമായ തുക കൈപ്പറ്റി

ഭീമമായ തുക കൈപ്പറ്റി

ബിന്‍ ലാദനില്‍ നിന്നും ഷെരീഫ് നല്ലൊരു തുക കൈപ്പറ്റിയതായും പറയുന്നു. ഐഎസ്‌ഐ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് ഖ്വാജയുടെ ഭാര്യ ഷമാമ ഖാലിദാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 'ഖാലിദ് ഖ്വാജ: ഷാഹിദ് ഐ അമാന്‍' എന്ന പുസ്തകത്തില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

പണം എന്തു ചെയ്തു?

പണം എന്തു ചെയ്തു?

ബിന്‍ ലാദനില്‍ നിന്നും വാങ്ങിയ പണം നവാസ് ഷെരീഫ് എന്തു ചെയ്തു? എന്നാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമല്ല. അതേസമയം, അധികാരത്തിലെത്തിയ നവാസ് ഷെരീഫ് ബിന്‍ ലാദനു നല്‍കിയ വാക്കു പാലിച്ചില്ലെന്നും പറയുന്നുണ്ട്.

തീവ്രവാദികളുമായുള്ള ബന്ധം

തീവ്രവാദികളുമായുള്ള ബന്ധം

അധികാരത്തില്‍ എത്തുന്നതിനു മുന്‍പേ തീവ്രവാദി സംഘടനകളുമായി നവാസ് ഷെരീഫിന് ബന്ധമുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പാക് തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഷെരീഫിന് ഇപ്പോഴും ഭീകരരുമായി ബന്ധമുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
pakistani Prime Minister Nawaz Sharif received money from al-Qaida chief Osama bin Laden to contest elections against Benazir Bhutto-led Pakistan People's Party in 1990, a new book has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X