ആദ്യം കുടുങ്ങിയത് അച്ഛൻ ഇപ്പോൾ മക്കളും; നവാസ് ഷെരീഫിന്റെ മക്കള്‍ക്കെതിരെ ജാമ്യമില്ല വാറണ്ട്, കാരണം
നവാസ് ഷെരിഫിൻരെ മക്കളായ മറിയം, ഹുസൈൻ, ഹസൻ, മരുമക്കൾ മുഹമ്മദ് സഫ്ദറും ഒക്ടോബർ 9 ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ മൂന്ന് മക്കൾക്കും മരുമകനുമെതിരെ രാജ്യത്തെ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. നവാസ് ഷെരിഫിൻരെ മക്കളായ മറിയം, ഹുസൈൻ, ഹസൻ, മരുമക്കൾ മുഹമ്മദ് സഫ്ദറും ഒക്ടോബർ 9 ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പിയാണ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
അതിനിടെ പനാമ കേസിൽ നവാസ് ഷെരിവിനെതിരെയുള്ള കേസ് കോടതി നീട്ടിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച അതീവ സുരക്ഷയോടയാണ് ഷെരീഫിനെ കോടതിയിൽ ഹാജരാക്കിയത്.പാക് ആഭ്യന്തരമന്ത്രി അഹ്സാൻ ഇക്ബാൽ അടക്കമുള്ളവർ ഷെരീഫിനൊപ്പം കോടതിയിൽ എത്തിയിരുന്നു. കൂടാതെ കോടതിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷസേന ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പനാമ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നവാസ് ഷെരിഫിനെ പ്രധാനനമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ നിന്ന് കോടതി ആയോഗ്യനാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അഴിമതി സംബന്ധിച്ച രേഖകള്‍ പുറത്തുവന്നത്. നവാസ് ഷെരീഫിന്റെ മക്കള്‍ വിദേശത്ത് കമ്പനി രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയും ആ പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തുവെന്ന പനാമ രേഖകളാണ് കേസിലേക്ക് നയിച്ചത്. വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ നവാസിന്റെ കുടുംബത്തിനുണ്ടെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി പരിഗണിച്ച് സുപ്രീംകോടതി അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.












Click it and Unblock the Notifications