Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോണില്‍ 20000 ത്തിനടുത്ത് ജീവനക്കാര്‍ക്ക് കൊവിഡ് ബാധയെന്ന് കമ്പനി വെളിപ്പെടുത്തല്‍

സാന്‍ ഫ്രാന്‍സിസ്‌കോ: മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരേയും 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍. എന്നാല്‍ അമേരിക്കയില്‍ ഫുഡ്മാര്‍ക്ക് തൊഴിലാളികളുള്‍പ്പെടെ 1.37 ലക്ഷം മുന്‍ നിര തൊഴിലാളികളുള്ള കമ്പനിയില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് രോഗ ബാധയെന്നും ആമസോണ്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിനായി കമ്പനി ഉറപ്പ് തരുന്ന സുരക്ഷയെകുറിച്ചും രോഗം ബാധിച്ച തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ വീമുഖത കാണിക്കുന്നുവെന്നുമുള്ള ലോജിസ്റ്റിക് സെന്ററിലെ ചില ജീവനക്കാരുടെ വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനി കണക്കുകള്‍ പുറത്ത് വിട്ടത്.

amazon

650 സൈറ്റുകളിലായി പ്രതിദിനം 50000 ടെസ്റ്റുകളാക്കി വര്‍ധിപ്പിച്ചതായും സിയാറ്റിന്‍ ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടം മുതല്‍ കൊവിഡിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും ജീവനക്കാരുമായി പങ്കിടുന്നുവെന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

മെയ് മാസത്തിന്റെ ആദ്യഘട്ടത്തില്‍ ആമസോണില്‍ 600 ജീവനക്കാര്‍ കൊവിഡ് സ്ഥിരികരിച്ചതായി കമ്പനി ജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു. ഇന്‍ഡ്യാനയിലെ ആസമോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയുടേതായിരുന്നു വെളിപ്പെടുത്തല്‍. ഈ സംഖ്യ ഇതിലും കൂടുതലാണെന്നും ഇപ്പോള്‍ കുറഞ്ഞത് 600 പേര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+