സ്വവര്‍ഗാനുരാഗിയായ മകനും പങ്കാളിക്കും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ
വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗിയായ മകനും പങ്കാളിക്കും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്ത് താമസിക്കുന്ന മകന്‍ മാത്യൂ എലെഡ്ജിനും പങ്കാളി എലിയറ്റ് ഡൗവര്‍ട്ടിക്കും വേണ്ടിയാണ് 61 കാരിയായ സിസിലി എഡ്ജ് ഐവിഎഫ് സംവിധാനം വഴി കുഞ്ഞിന് ജന്മം നല്‍കിയത്.

പത്ത് വര്‍ഷം മുമ്പ് ആര്‍ത്തവ വിരാമം നേരിട്ട സിസിലി ഏറെ ആവേശത്തോടെയാണ് ഒരു കുഞ്ഞ് എന്ന തന്‍റെ മകന്‍റേയും പങ്കാളിയുടേയും ആഗ്രഹം നിറവേറ്റാന്‍ മുന്നിട്ടിറങ്ങിയത്. പ്രായം അറുപത് കഴിഞ്ഞെങ്കിലും സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെയാണ് സിസിലി കുഞ്ഞിന് ജന്മം നല്‍കിയത്.
അമ്മയ്ക്ക് പരിചരണവുമായി മാത്യുവും ഏലിയറ്റും മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. ഐവിഎഫ് വഴികുഞ്ഞിന് ജന്മം നല്‍കാന്‍ സിസിലി തയ്യാറായതോടെ ഒമാഹയിലെ ഡോക്ടറോടാണ് ഇത് സംബന്ധിച്ച ഉപദേശം ഈ കുടുംബം തേടിയത്.
ഇതിൽ സങ്കീർണതകളൊന്നുമില്ലെന്നും വളരെ സാധാരണമായ രീതിയിൽ തന്നെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും ഡോക്ടർ കരോളിൻ മൗദ് ഉറപ്പുനൽകിയതോടെ ഗര്‍ഭാധാരണത്തിന് സിസിസി തയ്യാറാവുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications