കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍ക്ക് യോഗത്തില്‍ നിന്ന് സുഷമാ സ്വരാജ് ഇറങ്ങിപ്പോയി: ആദ്യമല്ലെന്ന് ഇന്ത്യ, പാക് വിമര്‍ശനം!

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സാര്‍ക് മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറങ്ങിപ്പോയി. ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളലേറ്റ സാഹചര്യത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും പങ്കെടുത്ത യോഗത്തില്‍ നിന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറങ്ങിപ്പോയത്. ദക്ഷിണേഷ്യയ്ക്ക് ഭീഷണിയാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുവെന്നും മേഖലയ്ക്കും ലോകത്തിനും ഭീകരവാദം ഭീഷണിയാണെന്നും സുഷമാ സ്വരാജ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ യോഗത്തില്‍ വ്യക്തമാക്കി. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെ ഇല്ലാതാക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ച ശേഷം സുഷമാ സ്വരാജ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി സംസാരിക്കുന്നതിന് മുമ്പായാണ് സുഷമാ സ്വരാജിന്റെ ഇറങ്ങിപ്പോക്ക്. ന്യൂയോര്‍ക്കില്‍ നേപ്പാള്‍ പ്രധാനമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലിയുടെ അധ്യക്ഷതയിലാണ് 73ാമത് ഐക്യരാഷ്ട്ര പൊതുസഭയുടെ യോഗം നടക്കുന്നത്.

ഐക്യരാഷ്ട്രയുടെ പൊതുസഭാ യോഗത്തിനിടെ ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ മന്ത്രിതല ചര്‍ച്ച നടത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ആദ്യം ഇന്ത്യ അംഗീകരിച്ചിരുന്നു. എന്നാല്‍ ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് ഭീകരര്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോടെയാണ് ഇന്ത്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. ഇന്ത്യയില്‍ വച്ച് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച ബര്‍ഹാന്‍വാനിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് പാകിസ്താന്‍ പുറത്തിറക്കിയതും ഇന്ത്യയെ പ്രലോഭിപ്പിച്ചിരുന്നു.

 ഇറങ്ങിപ്പോക്ക് നിര്‍ഭാഗ്യകരമെന്ന്

ഇറങ്ങിപ്പോക്ക് നിര്‍ഭാഗ്യകരമെന്ന്


സാര്‍ക് യോഗത്തില്‍ വെച്ച് പ്രസ്താവന നടത്തിയ ശേഷം സുഷമാ സ്വരാജ് ഇറങ്ങിപ്പോയെന്ന് പ്രതികരിച്ച പാക് വിദേശകാര്യമന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് സുഖമില്ലാത്തതിനാല്‍ ആവാമെന്ന് പ്രതികരിക്കുകയായിരുന്നു. നിര്‍ഭാഗ്യകരവും അമ്പരിപ്പിക്കുന്നതുമാണ് സുഷമയില്‍ നിന്നുള്ള നടപടിയെന്നും അവര്‍ പ്രതികരിച്ചു.

 ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍

സാര്‍ക് രാഷ്ട്രങ്ങളുടെ പുരോഗതിക്ക് ഇന്ത്യയുടെ നിലപാട് തടസ്സം നില്‍ക്കുകയാണെന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഒന്നും തന്നെ ഉണ്ടാകുന്നില്ലെന്നും പാകിസ്താന്‍ വിമര്‍ശിച്ചിരുന്നു. പാക് വിദേശകാര്യമന്ത്രി ഖുറേഷിയുടെ ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയ ഇന്ത്യ സാര്‍കുമായി ബന്ധപ്പെട്ട് ഇന്ത്യ വിവിധ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും പ്രതികരിച്ചു. ദക്ഷിണേഷ്യന്‍ മേഖയിലെ മികച്ച കൂട്ടായ്മയായി സാര്‍ക്കിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി.

 ആദ്യത്തെ സംഭവമല്ലെന്ന്!!

ആദ്യത്തെ സംഭവമല്ലെന്ന്!!


ഇത്തരം ചര്‍ച്ചകളില്‍ ഓരോ രാജ്യവും പ്രസ്താവന നടത്തിക്കഴിഞ്ഞാല്‍ യോഗത്തില്‍ നിന്ന് പുറത്തുവരുന്നതില്‍ അസ്വാഭാവികതയില്ലെന്ന് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ വ്യക്കമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പെരുമാറുന്ന ആദ്യത്തെ മന്ത്രിയല്ല സുഷമാ സ്വരാജെന്നും നേരത്തെ അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രിയും ബംഗ്ലാദേശ് മന്ത്രിയും സമാന രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. സുഷമാ സ്വരാജിന് മറ്റ് ചില കാര്യങ്ങളില്‍ ഉത്തരവാദിത്തമുണ്ടായിരുന്നതിനാല്‍ സാര്‍ക് യോഗം അവസാനിക്കുന്നതുവരെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യോഗത്തില്‍ സന്നിഹിതനായിരുന്നു.

 ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്!!!

ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്!!!



2016ല്‍ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ച പോസ്റ്റര്‍ ബോയ് ബര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യ സമര പോരാളിയായി പാകിസ്താന്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ ഇന്ത്യ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബര്‍ഹാന്‍ വാനിയുടെ ചിത്രങ്ങള്‍ പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ കത്തിലെ ക്ഷണം സ്വീകരിച്ചാണ് യുഎസില്‍ വച്ച് ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്താമെന്ന ധാരണയിലെത്തുന്നത്. ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതിനെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.

English summary
"Need Action Before Meetings": Sushma Swaraj's Clear Message To Pak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X