പാരീസിൽ നീരജ് ചോപ്രയ്ക്ക് വെള്ളിത്തിളക്കം; പാക് താരം അർഷദിന് റെക്കോഡോടെ സ്വർണം
പാരിസ് ഒളിംപിക്സിൽ പുരുഷ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡൽ നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണമായരുന്നു നീരജിന് ലഭിച്ചത്. 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ താരം അർഷദ് നദീമിനാണ് സ്വർണം.ഒളിമ്പിക്‌സ് റെക്കോർഡ് തകർത്ത പ്രകടനമായിരുന്നു അർഷദ് കാഴ്ചവെച്ചത്. ഗ്രാനഡയുടെ ആൻഡേഴ്‌സണാണ് വെങ്കലം.
ഫൈനലലിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്നു നീരജ്. മത്സരത്തിൽ ആദ്യ ശ്രമത്തിൽ നീരജിന് ഫൗൾ സംഭവിച്ചു. രണ്ടാം അവസരത്തിൽ 89.45 മീറ്റർ എറിയാൻ നീരജിന് കഴിഞ്ഞു. എന്നാൽ നീരജിന്റെ പിന്നീട് നടന്ന മൂന്ന് ശ്രമങ്ങളും ഫൗൾ ആയിരുന്നു. അതേസമയം അർഷിദ് രണ്ടാം റൗണ്ടിൽ ഞെട്ടിച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 92.97 മീറ്റർ ആയിരുന്നു അർഷിദ് എറിഞ്ഞത്. എറിഞ്ഞിട്ട ശേഷം മൂന്നാം ചാൻസിൽ 88.72 മീറ്റർ ദൂരവും എറിഞ്ഞു.

90.57 മീറ്ററിന്റെ റെക്കോർഡാണ് അർഷിദ് തകർത്തതത്. 2008 ൽ നോർവെയുടെ ആന്ദ്രെസ് തോർകിൽഡൻ ആയിരുന്നു റെക്കോഡ് കുറിച്ചത്,90.57 മീറ്ററർ. ഇതാണ് അർഷിദ് തിരുത്തിക്കുറിച്ചത്. അതേസമയം വ്യക്തിഗത ഇനത്തില്‍ പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് മെഡലാണിത്.
പാരിസില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡലാണ് നീരജിന്റേത്. നാല് വെങ്കല മെഡലുകളാണ് ഇതുവരെ ലഭിച്ചിരുന്നത്. അതിനിടെ അയോഗ്യയാക്കപ്പെട്ട നടപടിയിൽ വിനേഷ് ഫോഗട്ടിന്റെ അപേക്ഷയിൽ കായിക കോടതി ഇന്ന് വാദം കേൾക്കും. മറ്റെല്ലാ മത്സരങ്ങളിലും ഭാര പരിശോധനയിൽ വിജയിച്ചതിനാൽ തനിക്ക് വെള്ളി മെഡൽ നൽകണമെന്ന ആവശ്യവുമായാണ് വിനേഷ് കോടതിയെ സമീപിച്ചത്.
50 കിലോ വിഭാഗം ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു ഫൈനൽ പോരാട്ടം. അതിനിടെ രാവിലെ നടത്തിയ ഭാരപരിശോധനയിൽ അവർ പരാജയപ്പെട്ടു. പരിശോധനയിൽ 100 ഗ്രാം അധികം ഭാരം വിനേഷിന് ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഭാരം കുറക്കാനായി തീവ്രശ്രമം വിനേഷ് നടത്തിയെങ്കിലും വിജയം കണ്ടില്ല. അതേസമയം കായിക കോടതി വിനേഷിന്റെ ആവശ്യം അംഗീകരിച്ചാൽ വെള്ളിത്തിളക്കത്തോടെ വിനേഷിന് നാട്ടിലേക്ക് മടങ്ങാം. ക്യൂബൻ താരത്തിനൊപ്പമായിരിക്കും അവർ വെള്ളി പങ്കിടുക. അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ താൻ ഗുസ്തിയിൽ നിന്ന് വിരമിച്ചതായും വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications