'നെല്‍സണ്‍ മണ്ടേല' എന്ന യുഗം അസ്തമിച്ചു
1918 ജൂലൈ 18 ഉംടാട ജില്ലയിലെ മ്വേസോ ഗ്രാമത്തിലാണ് മണ്ടേല ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കോപ് പ്രവശ്യയായ ട്രാന് സ്കെയില്പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍ ഖൊയിസാറിനും ഗാഡ്ല ഹെല് റി മ്ഫാകനൈസ്വയിന്റെയും മകനായാണ് ജനനം. എല്ലാവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും 1994 മുല് 1999 വരെ ദക്ഷിണാഫ്രിക്കല്‍ പ്രസിഡന്റുമായി.
1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്സര്‍ക്കിനോടൊപ്പം മണ്ടേല പങ്കിട്ടു. 1990 ല്‍ ഭാരതരത്നം പുരസ്കാരം സ്വന്തമാക്കുമ്പോള്‍ ഈ പുരസ്കാരത്തിനര്‍ഹനാവുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു നെല്‍സണ്‍ മണ്ടേല. നോബല്‍ സമ്മാനത്തിനു മുമ്പ് ഭാരതരത്നം ലഭിച്ച ഏക വിദേശി എന്ന ഖ്യാതിയും ഇതിനൊപ്പമുണ്ട്.
മണ്ടേലയുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചത് അദ്ദേഹത്തിനാണ്. ഏഴാമത്തെ വയസ്സിലാണ് മണ്ടേല സ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്. മട്രികലേഷന് പാസ്സായ ശേഷം ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര് സര്‍വ്വകലാശാലയിലുമായി നിയമ പഠനം പൂര്‍ത്തിയാക്കി.
ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയില്‍ വച്ചാണ് ദീര്‍ഘകാല സുഹൃത്തായി തീര്‍ന്ന ഒളിവര്‍ തംബുവിനെ മണ്ടേല പരിചയപ്പെടുന്നത്. ഫോര്‍ട്ട് ഹെയറില്‍ ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റീവ് കൗണ്‍സില്‍ യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മണ്ടേലയെ യൂണിവേഴ്സിറ്റി പുറത്താക്കി.
ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രജിത്വവിരുദ്ധ രാഷ്ട്രീയത്തിന് തല്‍പ്പരനായ മണ്ടേല പിന്നീട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗമായി. ആഫ്രിക്കല്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന സംഘടനയുടെ മുഖ്യ സ്ഥാപകനായാണ് തുടക്കം. പിന്നീട് 1948 ലെ കടുത്ത വര്‍ണ വിവേചനകാലത്ത് ആഫ്രിക്കന്‍ നാഷണല്‍ കോണ്ടഗ്രസിന്റെ പ്രമുഖ സ്ഥാനത്തേക്കും എത്തിച്ചേര്‍ന്നു.
മണ്ടേലയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു മഹാത്മഗാന്ധിജി. വര്‍ണ വിവേചനത്തെ എതിര്‍ത്തവര്‍ സ്വാതന്ത്രത്തിന്റെയും തുല്ല്യതയുടെയും പ്രതീകമായി മണ്ടേലയെ വിശേഷിച്ചപ്പോള്‍ അനുകൂലിച്ചവര്‍ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് തീവ്രവാദിയായാണ് കണക്കാക്കിയത്. 2008 വരെ അമേരിക്കന്‍ ഗവണ്മെന്റ് അദ്ദേഹത്തെ തീവ്രവാദിപ്പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തി. ഇതിന്റെ പേരില്‍ 27 വര്‍ഷത്തോളം മണ്ടേല ജയില്‍ വാസവും അനുഭവിച്ചിരുന്നു.

ജനനം
1918 ജൂലൈ 18 ഉംടാട ജില്ലയിലെ മ്വേസോ ഗ്രാമത്തിലാണ് മണ്ടേലയുടെ ജനനം

നോബല്‍ സമ്മാനം
1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്സര്‍ക്കിനോടൊപ്പം മണ്ടേല പങ്കിട്ടു.

ഭാരതരത്നം
1990 ല്‍ ഭാരതരത്നം പരസ്കാരം സ്വന്തമാക്കുമ്പോള്‍ ഈ പുരസ്കാരത്തിനര്‍ഹനാവുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു നെല്‍സണ്‍ മണ്ടേല.

വിദ്യാഭ്യാസം
മണ്ടേലയുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചത് അദ്ദേഹത്തിനാണ്.

നിയമപഠനം
ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര് സര്‍വ്വകലാശാലയിലുമായി നിയമ പഠനം പൂര്‍ത്തിയാക്കി

രാഷ്ട്രീയ ജീവിതം
ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രജിത്വവിരുദ്ധ രാഷ്ട്രീയത്തിന് തല്‍പ്പരനായ മണ്ടേല പിന്നീട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗമായി

ഗാന്ധിയെ കുറിച്ച്
മണ്ടേലയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു മഹാത്മഗാന്ധിജി

ജയില്‍ വാസം
പാര്‍ട്ടിയുടെ യുവജനവിഭാഗം കെട്ടിപ്പടുത്ത മണ്ഡേല ഒരു കാലത്ത് പാര്‍ട്ടിയുടെ സായുധ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. ഇക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലിട്ടത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്
1994ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ മണ്ടേല രാജ്യത്തെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റായി അധികാരത്തിലെത്തി.

വിവാഹം
മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട് മണ്ടേല. ജോഹന്നാസ്ബര്ഗല് വച്ച് പരിചയപ്പെട്ട ഈവ്ലിന് ന്ടോക്കോ ആയിരുന്ന ആദ്യഭാര്യ. രണ്ടാം ഭാര്യയായ വിന്നി മഡിക്കിസേലയെയും ജോഹന്നാസ്ബര്ഗല് വച്ചു തന്നെയാണ് മണ്ടേല പരിചയപ്പെട്ടത്. തന്റെ 80ാം ജന്മദിനത്തിലാണ് മണ്ടേല ഗ്രേക്കമാഷേര് നീ സിംബൈനെയെ വിവാഹം കഴിച്ചത്.

കുടുംബം
മൂന്നു തവണ വിവാഹിതനായ മണ്ടേലയ്ക്ക് ആറു കുട്ടികളും 20 ചെറുമക്കളുമുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications