കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നെല്‍സണ്‍ മണ്ടേല' എന്ന യുഗം അസ്തമിച്ചു

  • By Aswathi
Google Oneindia Malayalam News

1918 ജൂലൈ 18 ഉംടാട ജില്ലയിലെ മ്വേസോ ഗ്രാമത്തിലാണ് മണ്ടേല ജനിച്ചത്‌. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കോപ് പ്രവശ്യയായ ട്രാന്‍ സ്‌കെയില്‍പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍ ഖൊയിസാറിനും ഗാഡ്‌ല ഹെല്‍ റി മ്ഫാകനൈസ്വയിന്റെയും മകനായാണ് ജനനം. എല്ലാവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും 1994 മുല്‍ 1999 വരെ ദക്ഷിണാഫ്രിക്കല്‍ പ്രസിഡന്റുമായി.

1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്‌സര്‍ക്കിനോടൊപ്പം മണ്ടേല പങ്കിട്ടു. 1990 ല്‍ ഭാരതരത്‌നം പുരസ്‌കാരം സ്വന്തമാക്കുമ്പോള്‍ ഈ പുരസ്‌കാരത്തിനര്‍ഹനാവുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു നെല്‍സണ്‍ മണ്ടേല. നോബല്‍ സമ്മാനത്തിനു മുമ്പ് ഭാരതരത്‌നം ലഭിച്ച ഏക വിദേശി എന്ന ഖ്യാതിയും ഇതിനൊപ്പമുണ്ട്.

മണ്ടേലയുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചത് അദ്ദേഹത്തിനാണ്. ഏഴാമത്തെ വയസ്സിലാണ് മണ്ടേല സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്. മട്രികലേഷന്‍ പാസ്സായ ശേഷം ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍ സര്‍വ്വകലാശാലയിലുമായി നിയമ പഠനം പൂര്‍ത്തിയാക്കി.

ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയില്‍ വച്ചാണ് ദീര്‍ഘകാല സുഹൃത്തായി തീര്‍ന്ന ഒളിവര്‍ തംബുവിനെ മണ്ടേല പരിചയപ്പെടുന്നത്. ഫോര്‍ട്ട് ഹെയറില്‍ ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റീവ് കൗണ്‍സില്‍ യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മണ്ടേലയെ യൂണിവേഴ്‌സിറ്റി പുറത്താക്കി.

ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രജിത്വവിരുദ്ധ രാഷ്ട്രീയത്തിന്‍ തല്‍പ്പരനായ മണ്ടേല പിന്നീട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗമായി. ആഫ്രിക്കല്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന സംഘടനയുടെ മുഖ്യ സ്ഥാപകനായാണ് തുടക്കം. പിന്നീട് 1948 ലെ കടുത്ത വര്‍ണ വിവേചനകാലത്ത് ആഫ്രിക്കന്‍ നാഷണല്‍ കോണ്ടഗ്രസിന്റെ പ്രമുഖ സ്ഥാനത്തേക്കും എത്തിച്ചേര്‍ന്നു.

മണ്ടേലയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു മഹാത്മഗാന്ധിജി. വര്‍ണ വിവേചനത്തെ എതിര്‍ത്തവര്‍ സ്വാതന്ത്രത്തിന്റെയും തുല്ല്യതയുടെയും പ്രതീകമായി മണ്ടേലയെ വിശേഷിച്ചപ്പോള്‍ അനുകൂലിച്ചവര്‍ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് തീവ്രവാദിയായാണ് കണക്കാക്കിയത്. 2008 വരെ അമേരിക്കന്‍ ഗവണ്‍മെന്റ് അദ്ദേഹത്തെ തീവ്രവാദിപ്പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തി. ഇതിന്റെ പേരില്‍ 27 വര്‍ഷത്തോളം മണ്ടേല ജയില്‍ വാസവും അനുഭവിച്ചിരുന്നു.

ജനനം

ജനനം

1918 ജൂലൈ 18 ഉംടാട ജില്ലയിലെ മ്വേസോ ഗ്രാമത്തിലാണ് മണ്ടേലയുടെ ജനനം

നോബല്‍ സമ്മാനം

നോബല്‍ സമ്മാനം

1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്‌സര്‍ക്കിനോടൊപ്പം മണ്ടേല പങ്കിട്ടു.

ഭാരതരത്‌നം

ഭാരതരത്‌നം

1990 ല്‍ ഭാരതരത്‌നം പരസ്‌കാരം സ്വന്തമാക്കുമ്പോള്‍ ഈ പുരസ്‌കാരത്തിനര്‍ഹനാവുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു നെല്‍സണ്‍ മണ്ടേല.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

മണ്ടേലയുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചത് അദ്ദേഹത്തിനാണ്.

നിയമപഠനം

നിയമപഠനം

ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍ സര്‍വ്വകലാശാലയിലുമായി നിയമ പഠനം പൂര്‍ത്തിയാക്കി

രാഷ്ട്രീയ ജീവിതം

രാഷ്ട്രീയ ജീവിതം

ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രജിത്വവിരുദ്ധ രാഷ്ട്രീയത്തിന്‍ തല്‍പ്പരനായ മണ്ടേല പിന്നീട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗമായി

ഗാന്ധിയെ കുറിച്ച്

ഗാന്ധിയെ കുറിച്ച്

മണ്ടേലയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു മഹാത്മഗാന്ധിജി

ജയില്‍ വാസം

ജയില്‍ വാസം

പാര്‍ട്ടിയുടെ യുവജനവിഭാഗം കെട്ടിപ്പടുത്ത മണ്ഡേല ഒരു കാലത്ത് പാര്‍ട്ടിയുടെ സായുധ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. ഇക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലിട്ടത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

1994ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ മണ്ടേല രാജ്യത്തെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റായി അധികാരത്തിലെത്തി.

വിവാഹം

വിവാഹം

മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട് മണ്ടേല. ജോഹന്നാസ്ബര്‍ഗല്‍ വച്ച് പരിചയപ്പെട്ട ഈവ്‌ലിന്‍ ന്‌ടോക്കോ ആയിരുന്ന ആദ്യഭാര്യ. രണ്ടാം ഭാര്യയായ വിന്നി മഡിക്കിസേലയെയും ജോഹന്നാസ്ബര്‍ഗല്‍ വച്ചു തന്നെയാണ് മണ്ടേല പരിചയപ്പെട്ടത്. തന്റെ 80ാം ജന്മദിനത്തിലാണ് മണ്ടേല ഗ്രേക്കമാഷേര്‍ നീ സിംബൈനെയെ വിവാഹം കഴിച്ചത്.

കുടുംബം

കുടുംബം

മൂന്നു തവണ വിവാഹിതനായ മണ്ടേലയ്ക്ക് ആറു കുട്ടികളും 20 ചെറുമക്കളുമുണ്ട്.

English summary
South African anti-apartheid hero Nelson Mandela died aged 95 at his Johannesburg home on Thursday after a prolonged lung infection, plunging his nation and the world into mourning for a man hailed by global leaders as a moral giant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X