പതിനഞ്ചുകാരിയുടെ പരാതി; മണ്ടേലയുടെ കൊച്ചുമകനെതിരെ ബലാത്സംഗക്കുറ്റം
ജോഹന്നസ്ബര്‍ഗ്: പതിനഞ്ചുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനെ ജയിലിലടച്ചു. ആഗസ്ത് ഏഴിന് നടന്ന സംഭവത്തില്‍ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് ഇരുപതുകാരനായ യുവാവനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയതിനുശേഷമായിരുന്നു ജയിലില്‍ റിമാന്‍ഡ് ചെയ്തത്.
യുവാവിനെ ജയിലില്‍ അടക്കുന്നതിനെതിരെ അഭിഭാഷകന് വാദിച്ചെങ്കിലും ഗൗരവകരമായ കുറ്റമായതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു ജഡ്ജിയുടെ നിലപാട്. പ്രതിയുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. ഒരു റെസ്റ്റൊറന്റ് ബാത്ത്റൂമില്‍വച്ച് യുവാവ് പെണ്‍കുട്ടിയെ യുവാവ് അക്രമിക്കുകയായിരുന്നെന്ന് പാര്‍ക്ക്വ്യൂ പോലീസ് വ്യക്തമാക്കി.

മണ്ടേലയുടെ ചെറുമകനായതിനാല്‍ തന്നെ വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും ബലാത്സംഗത്തിനുമാണ് യുവാവിനെതിരെ കുറ്റം ചുമത്തിയതെന്നാണ് വിവരം. അതേസമയം, പ്രതിക്കുമേല്‍ ചുമത്തിയ കുറ്റം ശരിയല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിക്കുണ്ടായ തെറ്റിദ്ധാരണ മൂലമോ മുന്‍വൈരാഗ്യം മൂലമോ ആകാം ഇത്തരമൊരു കേസ് നല്കാന് ഇടയായതെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications