കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിറ്റ്‌ലറുടെ ജന്‍മദിനത്തില്‍ ആഘോഷവുമായി ജര്‍മന്‍ നവനാസികള്‍;എതിര്‍ റാലിയുമായി ഫാസിസ്റ്റ് വിരുദ്ധരും

  • By Desk
Google Oneindia Malayalam News

ഓസ്ട്രിറ്റ്‌സ്: നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറുടെ 129-ാം ജന്‍മദിനമാഘോഷിക്കാന്‍ ജര്‍മനിയിലെ ഓസ്ട്രിറ്റ്‌സ് പട്ടണത്തില്‍ വെള്ളിയാഴ്ച ആയിരത്തോളം നവനാസികള്‍ ഒത്തുചേരും.
തീവ്രദേശീയവാദികളായ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനിയാണ് ജന്‍മദിനത്തിന്റെ ഭാഗമായി രണ്ടുദിവസത്തെ ആഘോഷപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഷീല്‍ഡ് ആന്റ് സ്വോര്‍ഡ് ഫെസ്റ്റിവല്‍ (വാളും പരിചയും ഉല്‍സവം) എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികള്‍ വെള്ളി, ശനി ദിവസങ്ങളിലായാണ് നടക്കുക. പോളണ്ടില്‍ നിന്നുള്ള പാലത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഓസ്ട്രിറ്റ്‌സ് പട്ടണം.

നവനാസികളുടെ ആഘോഷപരിപാടികള്‍ നടക്കുന്ന പ്രദേശത്തിന് ഏതാനും മീറ്ററുകള്‍ മാറിയാണ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയുടെ എതിര്‍ ഉല്‍സവവും റാലിയും നടക്കുന്നത്. ഇതിന്റെ ഭാഗമായി സംഗീത സദസ്സും മറ്റ് പരിപാടികളുമായി ജര്‍മനിയില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള ഫാഷിസ്റ്റ് വിരുദ്ധര്‍ ഒത്തു ചേരും. ഇതിനു പുറമെ, പട്ടണത്തിന്റെ പ്രധാന ചത്വരത്തില്‍ ഓസ്ട്രിറ്റ്‌സ് സമാധാന ഉല്‍സവം എന്ന പേരില്‍ വലതുപക്ഷതീവ്രവാദികള്‍ക്കെതിരായ ഒത്തുചേരലും സംഘടിപ്പിക്കുന്നുണ്ട്.

HITLER

ഇരുവിഭാഗവും ഒരേ പട്ടണത്തില്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പോലിസ്. സാക്‌സോണിക്കു പുറമെ അയല്‍ പ്രദേശങ്ങളില്‍ നിന്നുമായി ആയിരത്തോളം പോലിസുകാരെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഓസ്ട്രിറ്റ്‌സ് പട്ടണത്തില്‍ അധികൃതര്‍ വിന്യസിക്കുക. പട്ടണത്തിലെ ആരെ ജനസംഖ്യ 2500ല്‍ താഴെയാണ്. മിക്ക തെരുവുകള്‍ അടയ്ക്കുകയും റോഡ് ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുമെന്ന് പോലിസ് അറിയിച്ചു.

ANTI NAZI

വലതുപക്ഷ പാര്‍ട്ടികളുമായി അടുത്ത ബന്ധമുള്ള ജര്‍മന്‍ വ്യവസായി ഹാന്‍സ് പീറ്റര്‍ ഫിഷറിന്റെ ഉടമസ്ഥതയിലുള്ള നാസെബ്ലിക് ഹോട്ടലിലാണ് നവനാസികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതെന്ന് പോലിസ് പറഞ്ഞു. തീവ്രവലതുപക്ഷ നേതാക്കളായി അറിയപ്പെടുന്ന തോര്‍സ്റ്റണ്‍ ഹീസ്, ഉഡോ വോയിറ്റ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആഘോഷത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിപാടി റദ്ദാക്കാന്‍ പോലിസിന് അധികാരമുണ്ടായിരിക്കും.

ജര്‍മനിയില്‍ ഫാഷിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും അതിനായി പരസ്പരം ഒത്തുചേരുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ മറപിടിച്ചാണ് നവനാസികള്‍ ഈ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹിംസയെ പ്രോല്‍സാഹിപ്പിക്കുന്ന വാക്കുകളോ പ്രവൃത്തികളോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലിസ് തീരുമാനം.

English summary
Nearly 1,000 neo-Nazis and other far-right sympathisers are expected to fill the sleepy German town of Ostritz this weekend, as a similar number of anti-fascists are set to counter the far-right gatherings with a rally and festival of their own
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X