വിട്ടുമാറാത്ത വയറുവേദനയുമായി യുവാവ് ആശുപത്രിയില്‍, പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, ഒടുവില്‍ ആശ്വാസം
സംഭവത്തില്‍ നൂര്‍സാദ് മന്‍സൂരിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തിട്ടുണ്ട്. ഒരാള്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് വിവരം

കാഠ്മണ്ഡു: നേപ്പാളില്‍ 26 കാരനായ യുവാവിന്റെ വയറ്റില്‍ നിന്ന് വോഡ്കയുടെ കുപ്പി പുറത്തെടുത്തതായി റിപ്പോര്‍ട്ട്. ഹിമാലയന്‍ ടൈംസ് എന്ന പത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റൗത്തഹത്ത് ജില്ലയിലെ ഗുജാര മുനിസിപ്പാലിറ്റിയില്‍ ആണ് സംഭവം.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് അഞ്ച് ദിവസം മുമ്പ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആണ് വോഡ്കയുടെ കുപ്പി കണ്ടെത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുപ്പി പുറത്തെടുത്തത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
യുവാവിന്റെ കുടല്‍ കീറി മുറിഞ്ഞ നിലയിലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. മലം ചോര്‍ന്ന് കൊണ്ടിരിക്കുകയും കുടല്‍ വീങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അപകടനില തരണം ചെയ്തിരിക്കുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നുര്‍സാദ് മന്‍സൂരി എന്നയാളുടെ വയറ്റില്‍ നിന്ന് ആണ് വോഡ്കയുടെ കുപ്പി കണ്ടെത്തിയത്. നൂര്‍സാദിന്റെ സുഹൃത്തുക്കള്‍ അവനെ മദ്യപിച്ച ശേഷം മലാദ്വരത്തിലൂടെ വോഡ്ക കുപ്പി ബലമായി കയറ്റിയതാകാം എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ഷെഖ് സമീമിം എന്നയാളെ റൗത്താഹട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നുര്‍സാദ് മന്‍സൂരിയുടെ ചില സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട് എന്നും പൊലീസ് അറിയിച്ചു.നൂര്‍സാദ് മന്‍സൂരിയുടെ മറ്റ് സുഹൃത്തുക്കള്‍ ഒളിവിലാണ് എന്നും റൗത്തഹട്ടിലെ പൊലീസ് സൂപ്രണ്ട് ബിര്‍ ബഹദൂര്‍ ബുദ്ധ മഗര്‍ പറഞ്ഞു.
ഒളിവിലുള്ളവരെ ഉടന്‍ പിടികൂടും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും യുവാവില്‍ നിന്ന് മൊഴിയെടുക്കും എന്നും പൊലീസ് വ്യക്തമാക്കി.


Click it and Unblock the Notifications