കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിൽ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി: പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ

Google Oneindia Malayalam News

കാഠ്മണ്ഠു: നേപ്പാൾ പാർലമെന്റ് പിരിച്ചുവിടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി കെ പി ശർമ ഒലി. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്നാണിത്. ഞായറാഴ്ച രാവിലെ വിളിച്ചുചേർത്ത മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണഘടനാ കൗൺസിൽ നിയമവുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഒലി സമ്മർദ്ദത്തിലായിരുന്നു. അതേ ദിവസം തന്നെ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിക്കുകയായിരുന്നുവെന്നാണ് "കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് ഭേദഗതി ചെയ്യാൻ ശുപാർശ ചെയ്യുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് പാർലമെന്റ് പിരിച്ചുവിടാൻ ഉത്തരവിട്ടത്.

തിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതലതിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതല

ഭരണഘടനാ കൗൺസിൽ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ഓർഡിനൻസ് ഡിസംബർ 15നാണ് നേപ്പാളിൽ നിലവിൽ വന്നത്. ഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കുകയാണെങ്കിൽ ഒരു യോഗം വിളിക്കാൻ ഭരണഘടനാ സമിതിയ്ക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. ഡിസംബർ 15 വൈകുന്നേരം തന്നെ പ്രധാനമന്ത്രി ഒലി അത്തരമൊരു യോഗം ചേർന്നതായി കാഠ്മണ്ഡു പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു.

kp-oli2-159

ചീഫ് ജസ്റ്റിസ്, സ്പീക്കർ, ദേശീയ അസംബ്ലി ചെയർപേഴ്‌സൺ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ എന്നിവരാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതിയിലെ അംഗങ്ങൾ. വിവിധ ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് സുപ്രധാന നിയമനങ്ങൾ നടത്താനാണ് ഈ കമ്മറ്റി ശുപാർശ ചെയ്യുന്നത്. അതേസമയം, തനിക്ക് ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രിയുടെ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാർലമെന്ററി പാർട്ടി, കേന്ദ്രകമ്മിറ്റി, പാർട്ടിയുടെ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് എൻ‌പി‌സി കേന്ദ്രകമ്മിറ്റി അംഗം ബിഷ്ണു റിജാലും ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പ്രധാനമന്ത്രി ഒലിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിന് കാരണമായെന്നും വിമർശിക്കപ്പെടുന്നുണ്ട്. ഇതോടെ അധികാരത്തിൽ നിന്ന് പുറത്തുപോകാൻ സമ്മർദ്ദം ചെലുത്തിയതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തെറ്റ് ചെയ്‌തെങ്കിൽ മാപ്പ് പറയാൻ തയ്യാർ, മാളിലെത്തിയത് ദുരുദ്ദേശത്തിലല്ല; നടിയെ അപമാനിച്ച പ്രതികൾ പറയുന്നത്തെറ്റ് ചെയ്‌തെങ്കിൽ മാപ്പ് പറയാൻ തയ്യാർ, മാളിലെത്തിയത് ദുരുദ്ദേശത്തിലല്ല; നടിയെ അപമാനിച്ച പ്രതികൾ പറയുന്നത്

ശൂരനാടിനെ പുറത്താക്കണം, കോണ്‍ഗ്രസിനെ ആര്‍എസ്എസിന് വിറ്റു, വീണ്ടും കോണ്‍ഗ്രസില്‍ പോസ്റ്റര്‍!!ശൂരനാടിനെ പുറത്താക്കണം, കോണ്‍ഗ്രസിനെ ആര്‍എസ്എസിന് വിറ്റു, വീണ്ടും കോണ്‍ഗ്രസില്‍ പോസ്റ്റര്‍!!

കേന്ദ്രത്തിന്റെ വാദങ്ങള്‍ വ്യാജമെന്ന്‌ കര്‍ഷകര്‍; കൃഷി മന്ത്രി എഴുതിയ തുറന്ന കത്ത്‌ കത്തിച്ച്‌ പ്രതിഷേധംകേന്ദ്രത്തിന്റെ വാദങ്ങള്‍ വ്യാജമെന്ന്‌ കര്‍ഷകര്‍; കൃഷി മന്ത്രി എഴുതിയ തുറന്ന കത്ത്‌ കത്തിച്ച്‌ പ്രതിഷേധം

English summary
Nepal Cabinet recommends dissolution of parliament, After crisis in government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X