കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവറസ്റ്റ്‌ കൊടുമുടിയുടെ ഉയരം പുനര്‍ നിര്‍ണയിച്ചു;പുതിയ ഉയരം 8848 മീറ്റര്‍

Google Oneindia Malayalam News

കാഠ്‌മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനര്‍ നിര്‍ണയിച്ചു. പുനര്‍ നര്‍ണയിച്ച എവറസ്റ്റിന്റെ പുതിയ ഉയരം 8848 മീറ്റര്‍ ആണ്‌. നേപ്പാളും ചൈനയും സംയുക്തമായാണ്‌ ഉയരം പുനര്‍നിര്‍ണയിച്ചത്‌. ഇരു രാജ്യങ്ങശും സഹകരിച്ചാണ്‌ എവറസ്റ്റിന്റെ ഉയരം പുനര്‍ നിര്‍ണയിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌.

everest

1954ല്‍ സര്‍വേ ഓഫ്‌ ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. പുനര്‍ നിര്‍ണയിച്ചത്‌ പ്രകാരം 0.86 മീറ്ററിന്റെ വര്‍ധനയാണ്‌ എവറസ്റ്റിന്റെ ഉയരത്തില്‍ ഉണ്ടായത്‌.എവറസ്‌റ്റിന്റെ കൃത്യമായ ഉയരം നിര്‍ണയിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2015ലെ അതിശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാവാം എന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു ഇത്‌.

English summary
Nepal, China announce newly measured height of mount Everest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X