ആർത്തവം അശുദ്ധി കൽപിക്കുന്നത് ക്രിമിനൽകുറ്റം !!! നേപ്പാളിൽ ചൗപദി സമ്പ്രദായം പടിക്കു പുറത്ത്!!!
ആർത്തവ സമയത്ത് പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്താക്കുന്നത് മൂന്ന് മാസം വരെ ശിക്ഷയും 3000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.
കാഠ്മണ്ഠു: സത്രീ സുരക്ഷയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് നേപ്പാൽ സർക്കാർ. ആർത്തവ സമയത്ത് സ്ത്രീകളെ വീട്ടിൽ നിന്ന് പുറത്താക്കുന്ന ചൗപദി അനാചാരത്തെ തുടച്ചു നീക്കിയിരിക്കുകയാണ് സർക്കാർ. നൂറ്റാണ്ടുകളായി നേപ്പാളിലെ ഹൈന്ദവ സമൂഹം പിന്തുടരുന്ന അനാചരം ഇനിയും പിന്തുടർന്നാൽ ക്രിമിനൽ കുറ്റത്തിന്റെ നിയമ പരിധിയിൽ ഉൾപ്പെടും.
നേരത്തെ, സുപ്രീം കോടതി ഇത്തരം അനാചാരങ്ങൾ വിലക്കിയിരുന്നെങ്കിലും ചില ഹിന്ദു സമുദായങ്ങൾക്കിടയിൽ ഇവ നിലനിന്നിരുന്നു. പ്രസിഡന്റിന്റെ അനുമതി കൂടി ലഭിച്ചാൽ ഈ മാസം 17 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.പുതിയ നിയമം പാസാക്കുന്നതോടെ നേപ്പാളിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ചൗപദി സമ്പ്രദായം പിന്തുടരുന്നവരെ ക്രിമിനൽ കുറ്റവാളികളായി കണക്കാക്കുമെന്നും പാർലമെന്റ് അറിയിച്ചു. കൂടാതെ, ആർത്തവ സമയത്ത് പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്താക്കുന്നത് മൂന്ന് മാസം വരെ ശിക്ഷയും 3000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

കഴിഞ്ഞ മാസം വീട്ടിൽ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡിൽ താമസിപ്പിച്ച പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനിച്ചത്. ചൗപദി സംമ്പ്രദായം: ആർത്തവ സമയത്ത് പെൺകുട്ടികളെ വീട്ടിൽ നിന്ന് പുറത്താക്കി മറ്റൊരു ഷെഡിൽ താമസിപ്പിക്കുന്ന രീതിയാണ്.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications