കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവം അശുദ്ധി കൽപിക്കുന്നത് ക്രിമിനൽകുറ്റം !!! നേപ്പാളിൽ ചൗപദി സമ്പ്രദായം പടിക്കു പുറത്ത്!!!

ആർത്തവ സമയത്ത് പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്താക്കുന്നത് മൂന്ന് മാസം വരെ ശിക്ഷയും 3000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

  • By Ankitha
Google Oneindia Malayalam News

കാഠ്മണ്ഠു: സത്രീ സുരക്ഷയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് നേപ്പാൽ സർക്കാർ. ആർത്തവ സമയത്ത് സ്ത്രീകളെ വീട്ടിൽ നിന്ന് പുറത്താക്കുന്ന ചൗപദി അനാചാരത്തെ തുടച്ചു നീക്കിയിരിക്കുകയാണ് സർക്കാർ. നൂറ്റാണ്ടുകളായി നേപ്പാളിലെ ഹൈന്ദവ സമൂഹം പിന്തുടരുന്ന അനാചരം ഇനിയും പിന്തുടർന്നാൽ ക്രിമിനൽ കുറ്റത്തിന്റെ നിയമ പരിധിയിൽ ഉൾപ്പെടും.

 എന്തിനും സജ്ജമായി ഇന്ത്യയും ?!!!! ഡോക് ലാമില്‍ 53 ഇന്ത്യന്‍ സൈനികരും ആയുധങ്ങളുമുണ്ടെന്ന ചൈന !!! എന്തിനും സജ്ജമായി ഇന്ത്യയും ?!!!! ഡോക് ലാമില്‍ 53 ഇന്ത്യന്‍ സൈനികരും ആയുധങ്ങളുമുണ്ടെന്ന ചൈന !!!

നേരത്തെ, സുപ്രീം കോടതി ഇത്തരം അനാചാരങ്ങൾ വിലക്കിയിരുന്നെങ്കിലും ചില ഹിന്ദു സമുദായങ്ങൾക്കിടയിൽ ഇവ നിലനിന്നിരുന്നു. പ്രസി‌ഡ‌ന്റിന്റെ അനുമതി കൂടി ലഭിച്ചാൽ ഈ മാസം 17 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.പുതിയ നിയമം പാസാക്കുന്നതോടെ നേപ്പാളിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ചൗപദി സമ്പ്രദായം പിന്തുടരുന്നവരെ ക്രിമിനൽ കുറ്റവാളികളായി കണക്കാക്കുമെന്നും പാർലമെന്റ് അറിയിച്ചു. കൂടാതെ, ആർത്തവ സമയത്ത് പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്താക്കുന്നത് മൂന്ന് മാസം വരെ ശിക്ഷയും 3000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

nepal

കഴിഞ്ഞ മാസം വീട്ടിൽ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡിൽ താമസിപ്പിച്ച പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനിച്ചത്. ചൗപദി സംമ്പ്രദായം: ആർത്തവ സമയത്ത് പെൺകുട്ടികളെ വീട്ടിൽ നിന്ന് പുറത്താക്കി മറ്റൊരു ഷെഡിൽ താമസിപ്പിക്കുന്ന രീതിയാണ്.

English summary
The Legislature Parliament passed the Criminal Code 2074 today. Hence, Nepal criminalizes Chhaupadhi after years of mistreatment of Nepali women.The Parliament brought the new code in order to update the criminal law which was earlier based on the amendment of Civil Code-2021.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X