കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ മരണം 2500 കവിഞ്ഞു

  • By Mithra Nair
Google Oneindia Malayalam News

കാഠ്മണ്ഡു : നേപ്പാളില്‍ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2500 കവിഞ്ഞു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഇന്നലെ രാത്രി വീണ്ടും ഭൂകമ്പമുണ്ടായി.

കാഠ്മണ്ഡുവിണ്‍ മാത്രം ആയിരത്തിലധികം പേരാണ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ 5000 കവിയുമെന്നാണ്‌നേപ്പാള്‍ സര്‍ക്കാരിന്റെ നിഗമനം. ഇപ്പോഴും നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇടക്കിടെ പെയുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ തടസപേപെടുത്തുന്നുണ്ട്.

earthquake-nepal.jpg -Properties

ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. പലയിടത്തും പുറത്ത് കിടത്തിയാണ് രോഗികളെ പരിശോധിക്കുന്നത്. 65 ലക്ഷം പേരെ ഭൂചലനം ബാധിച്ചിട്ടുണ്ടെന്നാണ് യുഎന്റെ കണക്ക്. ലോകരാഷ്ട്രങ്ങളെല്ലാം നേപ്പാളിലേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചുകഴിഞ്ഞു.

ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 62 ആയി.അതേസമയം തുടര്‍ചലനങ്ങള്‍ ഇടക്കിടെ ഉണ്ടാകുന്നുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായി.

English summary
Sleeping in the streets and shell-shocked, Nepalese cremated the dead and dug through rubble for the missing Sunday, a day after a massive Himalayan earthquake killed more than 2,500 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X