കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു

  • By Mithra Nair
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു. ഇപ്പോഴും പലരുടേയും മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും പകര്‍ച്ചവ്യാധികളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വിവിധ ആശുപത്രികളിലായി 14,123 പേര്‍ ചികിത്സയിലാണ്. ഇതിനിടെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും തുടര്‍ചലനങ്ങള്‍ ഉണ്ടായി.

earthquake.jpg -Properties

ഗോര്‍ഖയിലെ ബാര്‍പക്ക് ഗ്രാമത്തിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. 4.5 തീവ്രതയോടുകൂടി തൊട്ടുപിന്നാലെയുണ്ടായ ഭൂചലനത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സിന്ധുപാല്‍ചൗകിലായിരുന്നു ഇന്നത്തെ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പബാധിത പ്രദേശങ്ങളിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇന്നലെയും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

English summary
Nepal—The official death toll from the earthquake that ravaged Nepal a week ago climbed past 7,000 on Sunday, as search-and-rescue teams reached further into remote parts of the Himalayan country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X