കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പം: ഗൂഗിള്‍ എക്‌സിക്യൂട്ടീവ് മരിച്ചു

Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇന്റര്‍നെറ്റ് തിരച്ചില്‍ ഭീമന്മാരായ ഗൂഗിളിനും നഷ്ടം. ഭൂകമ്പത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ഡാന്‍ ഫ്രെഡിന്‍ബര്‍ഗാണ് മരിച്ചത്. ഗൂഗിള്‍ എക്‌സ് വിഭാഗത്തിലെ ഗവേഷകനാണ് ഫ്രെഡിന്‍ബര്‍ഗ്.

ഫ്രെഡിന്‍ബര്‍ഗിനൊപ്പം മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ ഇരുവരും സുരക്ഷിതരാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം എവറസ്റ്റിലേക്ക് പോയ ഫ്രെഡിന്‍ബര്‍ഗ് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിനെത്തുടര്‍ന്നാണ് മരിച്ചത്. ഫ്രെഡിന്‍ബര്‍ഗിന്റെ സഹോദരി ഇന്‍സ്റ്റാഗ്രാമിലാണ് ഇക്കാര്യം അറിയിച്ചത്. 2007 മുതല്‍ ഗൂഗിളില്‍ ജീവനക്കാരനാണ് ഡാന്‍ ഫ്രെഡിന്‍ബര്‍ഗ്.

mount-everest.

ഫ്രെഡിന്‍ബര്‍ഗും കൂട്ടരും 18000 അടി മുകളിലുള്ള ബേസ് ക്യാമ്പില്‍ കഴിയവേയാണ് കനത്ത ഹിമപാതം ഉണ്ടായത്. ഫ്രെഡിന്‍ബര്‍ഗ് അടക്കം 18 പര്‍വ്വതാരോഹകര്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി തിരച്ചില്‍ നടത്തുന്നുണ്ട്. ജാഗ്ഡ്ഗ്‌ളോബ് എന്ന സാഹസിക സംഘത്തോടൊപ്പമാണ് ഫ്രിന്‍ബര്‍ഗും സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നത്.

അതേസമയം നേപ്പാളിലും ഉത്തരേന്ത്യയിലും ഞായറാഴ്ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ലഖ്‌നോ, കൊല്‍ക്കത്ത, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. കാഠ്മണ്ഡുവില്‍നിന്ന് 80 കിലോമീറ്റര്‍ കിഴക്കുള്ള കൊടാരിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

English summary
A day after the massive earthquake in Nepal and adjoining and northern states of India, it has been confirmed that Google executive was killed on Mount Everest on Saturday, April 25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X