Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ അയച്ച ബീഫ് മസാല നേപ്പാള്‍ അഭയാര്‍ഥികള്‍ തിരിഞ്ഞുനോക്കിയില്ല

കാഠ്മണ്ഡു: ഭൂകമ്പ ബാധിതരായ നേപ്പാള്‍ ജനതയ്ക്ക് പാക്കിസ്ഥാനില്‍ നിന്നും അയച്ച ഭക്ഷണം അഭയാര്‍ഥികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തില്‍ ബീഫ് കലര്‍ന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ബീഫ് വിരോധികളായ നേപ്പാള്‍ ജനത ഭക്ഷണം ഉപേക്ഷിച്ചത്. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരാണ് ഭക്ഷണത്തില്‍ ബീഫ് മസാല കലര്‍ന്നതായി മുന്നറിയിപ്പ് നല്‍കിയത്.

ഹിന്ദു രാഷ്ട്രമായ നേപ്പാളിലേക്ക് മുസ്ലീം രാഷ്ട്രമായ പാക്കിസ്ഥാന്‍ ബീഫ് കയറ്റി അയച്ചു എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും പ്രചാരണം വ്യാപകമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടയിലും മത വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ ചിലര്‍ വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്നതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ബീഫ് കലര്‍ന്നെന്ന പ്രചരണത്തെ തുടര്‍ന്ന് ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലും നേപ്പാള്‍ അഭയാര്‍ഥികള്‍ പാക് ഭക്ഷണപ്പൊതികള്‍ ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

earthquakenew

പാക്കിസ്ഥാന്റെ പ്രവര്‍ത്തി നേപ്പാളും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചേക്കുമെന്നാണ് സൂചന. പാക്കിസ്ഥാന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെക്കുറിച്ച് പ്രധാനമന്ത്രി സുഷീല്‍ കൊയ്‌രാളയുടെയും ഇന്റലിജന്‍സ് മേധാവിയുടെയും ശ്രദ്ധയില്‍പെടുത്തിയതായാണ് വിവരം. സംഭവം വിവാദമായതോടെ പാക്കിസ്ഥാന്‍ അയച്ച ഭക്ഷണ സാധനങ്ങള്‍ വിശദമായ പരിശോധന നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഗോവധം കര്‍ശനമായി നിരോധിച്ചിട്ടുള്ള രാജ്യമാണ് നേപ്പാള്‍. പശുക്കളെ ദൈവമായി കണ്ട് ആരാധിക്കുന്ന നേപ്പാളില്‍ ഗോവധത്തിന് 12 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. അതുകൊണ്ടുതന്നെ ബീഫ് കഴിക്കുന്നവര്‍ നേപ്പാളില്‍ അപൂര്‍വമാണ്. അതേ സമയം ചില ആചാരങ്ങളുടെ പേരില്‍ നേപ്പാളില്‍ ലക്ഷക്കണക്കിന് മാടുകളെ കൊന്നുടുക്കിയ വാര്‍ത്ത ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+