ലക്ഷക്കണക്കിന് മൃഗങ്ങള്‍ക്ക് ആശ്വാസം; നേപ്പാളിലെ മൃഗബലി ഇനി ഉണ്ടാവില്ല
കാഠ്മണ്ഡു: ഗാധിമായി ഉത്സവത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മൃഗങ്ങളെ ബലികൊടുത്ത് ലോക രാജ്യങ്ങളുടെ അപ്രിയം പിടിച്ചു പറ്റിയ നേപ്പാള്‍ മാറി ചിന്തിക്കുന്നു. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന മൃഗബലി അവസാനിപ്പിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി മോട്ടിലാല്‍ പ്രസാദ് അറിയിച്ചു. മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
400 വര്‍ഷം പഴക്കമുള്ളതാണ് നേപ്പാളില്‍ നടന്നുവരുന്ന മൃഗബലി. പതിനായിരക്കണക്കിന് മൃഗങ്ങളാണ് ഓരോ സ്ഥലത്തും കൂട്ടത്തോടെ കൊന്നൊടുക്കപ്പെട്ടത്. മൃഗങ്ങളെ ബലി നല്കിയാല് ആരോഗ്യവും ഒപ്പം സാമ്പത്തിക നേട്ടവും ലഭിക്കുമെന്നാണ് നേപ്പാള്‍ ജനതയുടെ വിശ്വാസം. എന്നാല്‍, അടുത്തിടെ ഉണ്ടായ ശക്തമായ ഭൂചലനം നേപ്പാളിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായാണ് കരുതുന്നത്.

2.5 മില്യന്‍ ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത് 2,00,000 ത്തോളം മൃഗങ്ങളെയാണ് കൊന്നൊടുക്കിയിരുന്നത്. ആടുകളെയും പോത്തുകളുമെല്ലാം ബലികൊടുക്കപ്പെട്ടു. കൂട്ടത്തോടെ ചത്തുകിടക്കുന്ന മൃഗങ്ങളുടെ ദയനീയ കാഴ്ച ആരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ലോക രാജ്യങ്ങള്‍ നേപ്പാളിന്റെ ഇത്തരമൊരു ആഘോഷത്തിനെതിരെ കൂട്ടത്തോടെ പ്രതിഷേധിക്കുകയും ചെയ്തു.
ക്ഷേത്രം ഇത്തരമൊരു ആഘോഷം നിരോധിച്ചാലും ജനങ്ങള്‍ അത് എത്രമാത്രം വിശ്വാസത്തിലെടുക്കുമെന്നതില് സംശയമുണ്ടെന്ന് മോട്ടിലാല്‍ പ്രസാദ് പറഞ്ഞു. മൃഗബലി ആവശ്യമില്ലെന്ന് ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ കുറഞ്ഞത് നാലുവര്‍ഷമെങ്കിലും വേണ്ടവരുമെന്നും അദ്ദേഹം പറയുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications