കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷക്കണക്കിന് മൃഗങ്ങള്‍ക്ക് ആശ്വാസം; നേപ്പാളിലെ മൃഗബലി ഇനി ഉണ്ടാവില്ല

  • By Anwar Sadath
Google Oneindia Malayalam News

കാഠ്മണ്ഡു: ഗാധിമായി ഉത്സവത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മൃഗങ്ങളെ ബലികൊടുത്ത് ലോക രാജ്യങ്ങളുടെ അപ്രിയം പിടിച്ചു പറ്റിയ നേപ്പാള്‍ മാറി ചിന്തിക്കുന്നു. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന മൃഗബലി അവസാനിപ്പിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി മോട്ടിലാല്‍ പ്രസാദ് അറിയിച്ചു. മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

400 വര്‍ഷം പഴക്കമുള്ളതാണ് നേപ്പാളില്‍ നടന്നുവരുന്ന മൃഗബലി. പതിനായിരക്കണക്കിന് മൃഗങ്ങളാണ് ഓരോ സ്ഥലത്തും കൂട്ടത്തോടെ കൊന്നൊടുക്കപ്പെട്ടത്. മൃഗങ്ങളെ ബലി നല്‍കിയാല്‍ ആരോഗ്യവും ഒപ്പം സാമ്പത്തിക നേട്ടവും ലഭിക്കുമെന്നാണ് നേപ്പാള്‍ ജനതയുടെ വിശ്വാസം. എന്നാല്‍, അടുത്തിടെ ഉണ്ടായ ശക്തമായ ഭൂചലനം നേപ്പാളിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായാണ് കരുതുന്നത്.

cow

2.5 മില്യന്‍ ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത് 2,00,000 ത്തോളം മൃഗങ്ങളെയാണ് കൊന്നൊടുക്കിയിരുന്നത്. ആടുകളെയും പോത്തുകളുമെല്ലാം ബലികൊടുക്കപ്പെട്ടു. കൂട്ടത്തോടെ ചത്തുകിടക്കുന്ന മൃഗങ്ങളുടെ ദയനീയ കാഴ്ച ആരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ലോക രാജ്യങ്ങള്‍ നേപ്പാളിന്റെ ഇത്തരമൊരു ആഘോഷത്തിനെതിരെ കൂട്ടത്തോടെ പ്രതിഷേധിക്കുകയും ചെയ്തു.

ക്ഷേത്രം ഇത്തരമൊരു ആഘോഷം നിരോധിച്ചാലും ജനങ്ങള്‍ അത് എത്രമാത്രം വിശ്വാസത്തിലെടുക്കുമെന്നതില്‍ സംശയമുണ്ടെന്ന് മോട്ടിലാല്‍ പ്രസാദ് പറഞ്ഞു. മൃഗബലി ആവശ്യമില്ലെന്ന് ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ കുറഞ്ഞത് നാലുവര്‍ഷമെങ്കിലും വേണ്ടവരുമെന്നും അദ്ദേഹം പറയുന്നു.

English summary
Nepal ending the world's largest animal sacrifice event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X