കുത്തിയൊലിച്ച് വന്ന പ്രളയത്തെ അതിജീവിച്ച ഒരു അത്ഭുതവീട്..! ആ പച്ചവീട് വൈറല്‍

മിന്നല്‍ പ്രളയമുണ്ടാക്കിയ ആഘാതത്തില്‍ തന്നെയാണ് നേപ്പാള്‍ ഇപ്പോഴും. ഇന്ത്യ ഉള്‍പ്പടെ പല നാടുകളില്‍ നിന്ന് എത്തിയവരടക്കം നൂറുകണക്കിനാളുകളെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപ്പോഴും ചില അത്ഭുതകരമായ രക്ഷപ്പെടലുകള്‍ നേപ്പാളിലെ ദുരന്തഭൂമിയില്‍ നിന്നുള്ള ആശ്വാസമായി എത്തുന്നുണ്ട്. അത്തരം വാര്‍ത്തകളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഒപ്പം അതിജീവനത്തിന്റെയും പ്രതീകമായിരിക്കുകയാണ് ഒരു പച്ചവീട്.

30 കോടി ലഭിച്ചില്ലെങ്കിലും കോടീശ്വരന്‍മാരാകാം.. ഓണം ബംപറില്‍ ആകെ 22 കോടീശ്വരന്‍മാര്‍; വേഗം ടിക്കറ്റെടുത്തോ
30 കോടി ലഭിച്ചില്ലെങ്കിലും കോടീശ്വരന്‍മാരാകാം.. ഓണം ബംപറില്‍ ആകെ 22 കോടീശ്വരന്‍മാര്‍; വേഗം ടിക്കറ്റെടുത്തോ

അതേ... ഇളം പച്ചനിറമുള്ള പെയിന്റടിച്ച ഒരു ഇരുനില വീട്. നേപ്പാള്‍ ടിബറ്റ് അതിര്‍ത്തി പ്രദേശത്താണ് ഈ വീട് എന്നാണ് മനസിലാക്കുന്നത്, കോസി നദിക്കകരികില്‍. പ്രളയജല പ്രവാഹത്തിന്റെ തുടക്കത്തില്‍ തന്നെ റോഡ്, വാഹനങ്ങള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ അങ്ങനെ സകലതും തകര്‍ത്തെറിഞ്ഞാണ് പ്രളയജലം ഒഴുകിയെത്തുന്നത്. തൊട്ടടുത്തുള്ള പല വീടുകളും തകര്‍ന്ന് കഴിഞ്ഞു.

Nepal Flood

റോഡ് ഏതാണ്, നദി ഏതാണ് എന്നൊന്നും പിടികിട്ടാത്ത വിധം ചുറ്റും കല്ലും മണ്ണും ചെളിയും നിറഞ്ഞ വെള്ളം പരന്നൊഴുകുന്നു. കാറുകളും ജീപ്പുകളും ഒക്കെ കുട്ടികളുടെ കളിപ്പാട്ടം പോലെ വന്ന് ചുമരില്‍ ഇടിക്കുന്നു. തൊട്ടടുത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെയും വെള്ളം ആഞ്ഞടിക്കുന്നു. പച്ചനിറമുള്ള ചുവരില്‍ ചെളിവെള്ളം വന്നടിയുന്നു തിരമാല കണക്കെ..

സ്വര്‍ണവില താഴേക്ക് തന്നെ... കൂടിയതെല്ലാം കുറയുന്നു; വാങ്ങിവെച്ചത് മണ്ടത്തരമായോ?
സ്വര്‍ണവില താഴേക്ക് തന്നെ... കൂടിയതെല്ലാം കുറയുന്നു; വാങ്ങിവെച്ചത് മണ്ടത്തരമായോ?

വീടിന്റെ രണ്ടാംനില പകുതി വരെയും ചെളിയടിച്ച് കിടക്കുന്നതും വൈറല്‍ വീഡിയോകളില്‍ വ്യക്തം. എന്താണ് ചെയ്യേണ്ടത്, എങ്ങോട്ട് പോകും എന്നൊന്നും പിടികിട്ടാതെ ഒരു കുടുംബം രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍ നില്‍പ്പുണ്ട്. എത്ര പേരുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമല്ല. ചുരുങ്ങിയത് മൂന്ന് പേരുണ്ടെന്ന് ഉറപ്പിക്കാം. അവരുടെ മുഖഭാവം വ്യക്തമല്ലെങ്കിലും വീഡിയോ കാണുന്ന ആരുടെയും നെഞ്ചിടിക്കും.

കാരണം അത്ര ഭയാനകമാണ് ആ സാഹചര്യം. ചെളിയും മണ്ണും കല്ലുമൊക്കെയായി ചെളിവെള്ളത്തില്‍ കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളത്തിന്റെ നടുക്കാണ് ആ വീട്. മഹാപ്രളയത്തിലും വീണുപോകാതെ പിടിച്ചുനിന്ന വീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. എങ്ങനെയാണ് ഈ വീട് മാത്രം പിടിച്ചുനിന്നതെന്ന ചര്‍ച്ചയായി. ആ എഞ്ചിനീയറെ കണ്ടുപിടിച്ച് ആദരിക്കണമെന്ന് ഒരു കൂട്ടര്‍.

സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍
സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍

മറ്റൊരു കൂട്ടര്‍ കണ്ടെത്താന്‍ ശ്രമിച്ചത് പ്രകൃതിസൗഹൃദ നിര്‍മാണരീതികളാണോ വീട്ടുകാര്‍ പിന്തുടര്‍ന്നത് എന്നാണ്. വീടിന് മുകളിലെ സോളാര്‍ പാനലൊക്കെ അതിന്റെ സൂചനയല്ലേ എന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. എന്തായാലും ഭൂപ്രകൃതിക്ക് അനുയോജ്യമായ കെട്ടിടനിര്‍മാണ രീതി പിന്തുടര്‍ന്നത് കൊണ്ടാണോ അതോ ഭാഗ്യം കൊണ്ടാണോ, കെട്ടിടം തകര്‍ന്നില്ല എന്നത് അത്ഭുതം തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

Nepal Flood

അതുപോലെ അതിജീവനത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഈ കെട്ടിടം എന്ന കാര്യത്തിലുമില്ല ആര്‍ക്കും സംശയം. എന്തായാലും വീടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്. കാരണം വീട് മാത്രമല്ല വീട്ടുകാരും സുരക്ഷിതരാണെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്, അവരെ ആര് എങ്ങനെ രക്ഷിച്ചു എന്ന വിശദാംശങ്ങള്‍ വരുന്നതേ ഉള്ളൂ. എന്തായാലും ആ ആശ്വാസവാര്‍ത്ത കൂടി വന്നതോടെ പച്ചവീട് അത്ഭുതവീടായിട്ടുണ്ട്.

ബുധനാഴ്ചയാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയ മിന്നല്‍പ്രളയം ഉണ്ടായത്. അറുന്നൂറിലധികം പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പെടെ 2000 ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നേപ്പാളിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ച ദുരന്തമാണ് ഉണ്ടായത്. ഹിമാലയന്‍ പര്‍വതനിരകളില്‍ ഇനിയും ഹിമതടാകങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അവയില്‍ ചിലതില്‍ വെള്ളം കൂടുതലാണെന്നും അപകടസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്.

അതുണ്ടാക്കുന്ന ആശങ്ക നേപ്പാളും കഴിഞ്ഞ് ഇന്ത്യയിലെ പൂര്‍വാഞ്ചല്‍ പ്രദേശത്തെ നദീതീരങ്ങളിലും എത്തുന്നുണ്ട്. ദുര്‍ഘടമായ ഈ സാഹചര്യത്തിലും പ്രതീക്ഷയുടെ ആശയുടെ തുരുത്താണ് ആ പച്ചവീട്. ദുരന്തപ്രവാഹത്തിനിടെ പിടിച്ചുനിന്ന പച്ചവീട് അറിയാത്തവര്‍ ഇപ്പോള്‍ ലോകത്ത് ഇല്ല എന്നതാണ് അവസ്ഥ. ഏത് പ്രതിസന്ധിയിലും ഏത് വെല്ലുവിളിയിലും പിടിച്ചുനില്‍ക്കാനുള്ള അതിജീവനത്തിന്റെ ഏറ്റവും പുതിയ പ്രതീകമാണ് ആ പച്ചവീട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+