കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ കൈവിട്ട് നേപ്പാള്‍; ഇനി ചൈനയ്‌ക്കൊപ്പം, നാല് തുറമുഖങ്ങള്‍ വിട്ടുകൊടുത്തു!!

Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യയുടെ ഉറ്റരാജ്യമാണ് നേപ്പാള്‍. അയല്‍രാജ്യമായതു കൊണ്ടുതന്നെ ഇന്ത്യയോട് എല്ലാ കാര്യത്തിലും ചേര്‍ന്നു നില്‍ക്കുമായിരുന്നു നേപ്പാള്‍ ഭരണകൂടം. ആഭ്യന്തര കലഹത്തെ ചൊല്ലി രാജ്യം പ്രതിസന്ധിയിലായ ഘട്ടത്തില്‍ പോലും നേപ്പാളിനെ സഹായിച്ചിരുന്നത് ഇന്ത്യയായിരുന്നു. സാമ്പത്തികമായ സഹായവും ഇന്ത്യയില്‍ നിന്ന് നേപ്പാളിന് ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറയുന്നു. നേപ്പാള്‍ ചൈനയോട് അടുക്കുകയാണ്. സാമ്പത്തിക മെച്ചം മുന്‍കൂട്ടി കണ്ടാണ് നേപ്പാളിന്റെ നീക്കം. അതാകട്ടെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതുമാണ്. വിവരങ്ങള്‍ ഇങ്ങനെ....

ചൈന ഏറെകാലമായി ശ്രമിക്കുന്നു

ചൈന ഏറെകാലമായി ശ്രമിക്കുന്നു

നേപ്പാളുമായി അടുക്കാന്‍ ചൈന ഏറെകാലമായി ശ്രമിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ അമിതമായ ഇടപെടലായിരുന്നു ചൈനയുടെ തടസം. ഈ അടുത്തായി നേപ്പാള്‍ അല്‍പ്പം മാറി ചിന്തിക്കുകയാണ്. അവര്‍ കൂടുതല്‍ സഖ്യരാജ്യങ്ങളെ തേടുന്നു. ഈ അവസരം ചൈന മുതലെടുക്കുകയായിരുന്നു.

നാല് തുറമുഖങ്ങള്‍ വിട്ടുകൊടുത്തു

നാല് തുറമുഖങ്ങള്‍ വിട്ടുകൊടുത്തു

നേപ്പാളിലേക്ക് ചരക്കുകള്‍ എത്തുന്നത് ഇന്ത്യയിലൂടെയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരികയാണിപ്പോള്‍. ചൈന നേപ്പാളിന് തങ്ങളുടെ നാല് തുറമുഖങ്ങള്‍ വിട്ടുകൊടുത്തു. ഇതുവഴിയാകും ഇനി നേപ്പാളിലേക്ക് കൂടുതല്‍ ചരക്കുകള്‍ എത്തുക. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഹിമാലയന്‍ കുന്നുകളാല്‍

ഹിമാലയന്‍ കുന്നുകളാല്‍

ഹിമാലയന്‍ കുന്നുകളാല്‍ ചുറ്റപ്പെട്ട രാജ്യമാണ് നേപ്പാള്‍. ഇവിടെയുള്ള വ്യാപാര കാര്യങ്ങളില്‍ ഇന്ത്യയ്ക്കായിരുന്നു കുത്തക. വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ എത്തുന്ന ചരക്കുകളാണ് നേപ്പാളില്‍ പ്രധാനമായും വിറ്റഴിച്ചിരുന്നത്. ഇനി മാറ്റം വരികയാണ്.

ഇന്ത്യക്ക് പകരം ചൈന

ഇന്ത്യക്ക് പകരം ചൈന

വ്യാപാര ബന്ധം ശക്തമായാല്‍ നേപ്പാള്‍ ചൈനുമായി കൂടുതല്‍ അടുക്കും. അതാകട്ടെ ഇന്ത്യ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന വിപണിയുടെ നഷ്ടമാകും. വ്യാപാര ബന്ധം വഴി ഇന്ത്യ നേപ്പാളിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നു. ഇനി ഈ സ്ഥാനത്ത് ചൈനയും വരികയാണ്.

നേപ്പാള്‍ പറയുന്നത്

നേപ്പാള്‍ പറയുന്നത്

ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് നേപ്പാളിന്റെ ലക്ഷ്യം. ഇന്ത്യയും ചൈനയും തങ്ങള്‍ക്കൊപ്പം വേണമെന്നാണ് നേപ്പാള്‍ ഭരണകൂടം ആവശ്യപ്പെടുന്നതെങ്കിലും ചൈനയുടെ വരവ് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.

സാമ്പത്തിക തിരിച്ചടി

സാമ്പത്തിക തിരിച്ചടി

വിദേശരാജ്യങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് ചരക്കുകള്‍ എത്തിയിരുന്നത് ഇന്ത്യയിലൂടെയാണ്. ചൈനയും ഇതില്‍ കൈകടത്തുന്നതോടെ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ ചൈന വഴിയാകും നേപ്പാളിലെത്തുക. സാമ്പത്തികമായി ഇന്ത്യയ്ക്ക് തിരിച്ചടിയാണിത്.

 ചൈനയെ തേടാന്‍ കാരണം

ചൈനയെ തേടാന്‍ കാരണം

നേരത്തെ ആഭ്യന്തര വിഷയങ്ങളില്‍ ഇന്ത്യ ഇടപെടുന്നുവെന്നാരോപിച്ച് നേപ്പാളില്‍ ചില കക്ഷികള്‍ വിവാദമുണ്ടാക്കിയിരുന്നു. അതിര്‍ത്തിയില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതാകട്ടെ ഇന്ത്യയില്‍ നിന്ന് ചരക്കുകള്‍ നേപ്പാളിലേക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. തുടര്‍ന്നാണ് ചൈനയുമായി സഹകരിക്കാന്‍ നേപ്പാള്‍ ആലോചന തുടങ്ങിയത്.

 ചൈന-നേപ്പാള്‍ കരാര്‍ ഇങ്ങനെ

ചൈന-നേപ്പാള്‍ കരാര്‍ ഇങ്ങനെ

ചൈനയുടെ ടിയാന്‍ജിന്‍, ലിയാന്‍യുങ്കാങ്, ഷെന്‍ഷെന്‍, ഴാന്‍ജിയാങ് എന്നീ തുറമുഖങ്ങളാണ് നേപ്പാളിന് ഉപയോഗിക്കാന്‍ കൈമാറുന്നത്. നേപ്പാളും ചൈനയും തമ്മിലുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം നേപ്പാളിലെ വ്യാപാരികള്‍ക്ക് ചൈനയിലെ റെയില്‍, റോഡ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതുവഴി തുറമുഖത്തെത്തി ചരക്കുകള്‍ ശേഖരിക്കാം.

 ചൈനയാണ് ലാഭം

ചൈനയാണ് ലാഭം

ചൈനയിലെ ആറ് ചെക്‌പോയിന്റുകളില്‍ നേപ്പാള്‍ വ്യാപാരികള്‍ക്ക് യാത്ര എളുപ്പമാക്കാന്‍ വേണ്ട നടപടി ചൈന സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നേപ്പാള്‍ ചരക്കുകള്‍ എത്തിച്ചിരുന്നത് കൊല്‍ക്കത്തിയിലും വിശാഖപട്ടണത്തുമാണ്. ഇത് നേപ്പാളിനെ സംബന്ധിച്ചിടത്തോളം വളരെ വിദൂരത്താണ്. ചൈനയിലെ തുറമുഖങ്ങളാണ് അടുത്ത്.

 നേപ്പാള്‍ ഉപേക്ഷിക്കില്ല

നേപ്പാള്‍ ഉപേക്ഷിക്കില്ല

ചൈനയുമായി കരാറുണ്ടാക്കി എന്നതുകൊണ്ട് ഇന്ത്യന്‍ തുറമുഖങ്ങളെ നേപ്പാള്‍ ഉപേക്ഷിക്കില്ല. ഇന്ത്യയിലേയും ചൈനയിലെയും തുറമുഖങ്ങള്‍ ഇനി നേപ്പാള്‍ ഉപയോഗിക്കും. ലാഭകരമായ വഴിയാകും സ്വാഭാവികമായും വ്യാപാരികള്‍ തിരഞ്ഞെടുക്കുക. ചൈനയാണ് വ്യാപാരികള്‍ക്ക് ലാഭകരമായ വഴി.

 കൊല്‍ക്കത്ത വഴി വരുമ്പോള്‍

കൊല്‍ക്കത്ത വഴി വരുമ്പോള്‍

കൊല്‍ക്കത്ത വഴി നേപ്പാളിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് മൂന്ന് മാസംവരെ പിടിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ചൈനയിലെ തുറമുഖം ഉപയോഗിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ചരക്കുകള്‍ എത്തിക്കാം. ഈ സാഹചര്യമെല്ലാം ചൈന-നേപ്പാള്‍ ബന്ധം ശക്തമാകുമെന്ന സൂചനയാണ് നല്‍കുന്നത്.

ബിജെപി തകര്‍ന്നടിയും!! പ്രതിഷേധം കനത്തു; ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍, പിന്നില്‍ കോണ്‍ഗ്രസ്?ബിജെപി തകര്‍ന്നടിയും!! പ്രതിഷേധം കനത്തു; ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍, പിന്നില്‍ കോണ്‍ഗ്രസ്?

English summary
Nepal gets access to 4 China ports, ending Indian monopoly on transit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X