ഫേസ്ബുക്ക് ഇന്‍സ്റ്റയും അടക്കം സകല ആപ്പുകളും നിരോധിച്ചു: നേപ്പാളില്‍ തെരുവില്‍ ഇറങ്ങി ജെന്‍-സി; 9 മരണം
നേപ്പാള്‍ സർക്കാറിനെതിരെ വന്‍ പ്രതിഷേധവുമായി യുവാക്കള്‍. ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് ഉൾപ്പെടേയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിരോധിച്ചതിനെതിരെയാണ് യുവാക്കള്‍ തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് 9 പേർ മരിക്കുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുവാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന ലക്ഷക്കണക്കിന് പ്രതിഷേധക്കാർ ബാരിക്കേഡുകള്‍ തകർത്ത് പാർലമെന്റ് പരിസരത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. സ്ഥിതിഗതികൾ വഷളായതോടെ സർക്കാർ പാർലമെന്റ്, സർക്കാർ സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവനം, നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാത്രി 10 മണി വരെ (നേപ്പാൾ സമയം) കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. "പ്രതിഷേധക്കാർ അക്രമാസക്തമായി മാറിയതിനാൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ കർഫ്യൂ ഏർപ്പെടുത്തേണ്ടി വന്നു." എന്നാണ് കാഠ്മണ്ഡു ജില്ലാ ഓഫീസ് വക്താവ് മുക്തിറാം റിജാലിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

"അഴിമതി അവസാനിപ്പിക്കൂ, സോഷ്യൽ മീഡിയ അല്ല", "യുവാക്കൾ അഴിമതിക്കെതിരെ" എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധക്കാർ കാഠ്മണ്ഡുവിലൂടെ മാർച്ച് നടത്തി. പുതിയ തലമുറയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധം, "Gen Z Revolution" എന്ന പേരില്‍ ലോകമെമ്പാടും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സോഷ്യൽ മീഡിയ നിരോധനത്തിനപ്പുറം, അഴിമതി, തൊഴിലില്ലായ്മ, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയ്ക്കെതിരെയുള്ള യുവാക്കളുടെ അമർഷത്തിന്റെ പ്രതിഫലനം കൂടിയാണ് നിലവിലെ പ്രതിഷേധം എന്ന വിലയിരുത്തലും ശക്തമാണ്. പ്രതിഷേധം കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.
സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയിട്ടും, യുവാക്കളും ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും ബദൽ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് ദേശീയ അന്തസ്സിന്റെ പ്രശ്നമാണെന്നും, തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് മുൻഗണന നൽകുന്നതിനേക്കാൾ രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അവകാശപ്പെടുന്നു. ഒരു വർഷത്തിലേറെയായി ഞങ്ങൾ ഇത്തരം പ്ലാറ്റ്ഫോമുകളോട് നേപ്പാൾ നിയമപ്രകാരം രജിസ്റ്റർ ചെയ്യാനും നികുതി അടയ്ക്കാനും ഉത്തരവാദിത്തം നിറവേറ്റാം ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവർ ഞങ്ങളുടെ ഭരണഘടനയെ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക്, യൂട്യൂബ്, എക്സ്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ലിങ്ക്ഡ്ഇൻ, റെഡ്ഡിറ്റ്, സ്നാപ്ചാറ്റ് എന്നിവ ഉൾപ്പെടേയുള്ള 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ ആഴ്ചയാണ് നേപ്പാള്‍ സർക്കാർ നിരോധിച്ചത്. സർക്കാരിന്റെ ഡിജിറ്റൽ നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേര് പറഞ്ഞായിരുന്നു നിരോധനം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യുകയോ, പരാതി പരിഹാര ഓഫീസർ നിയമിക്കുകയോ, ദേശീയ നിയമങ്ങൾ പാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു. ഓഗസ്റ്റ് 28-ന് നൽകിയ ഏഴ് ദിവസത്തെ അന്ത്യശാസനം പാലിക്കാനും തയ്യാറാകാത്ത ആപ്പുകള്‍ക്കെതിരേയാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്‌ടോക്ക്, വൈബർ, മറ്റ് മൂന്ന് പ്ലാറ്റ്ഫോമുകൾ എന്നിവ രജിസ്റ്റർ ചെയ്തതിനാൽ നിരോധനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. വ്യാജ ഐഡികൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രസംഗവും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്നും, തട്ടിപ്പ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഈ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് നിയമപരമായ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. നിർദേശം നടപ്പിലാക്കുകയാണെങ്കില്‍ നിരോധനം നീക്കുമെന്നും സർക്കാർ പ്രതിനിധികള്‍ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയയിലെ സുതരാത്യയുമായി ബന്ധപ്പെട്ട് നേപ്പാള്‍ സർക്കാർ നേരത്തെ ഒരു ബില്‍ പാസാക്കിയിരുന്നു. ബിൽ പ്രകാരം പ്ലാറ്റ്ഫോമുകൾ രാജ്യത്ത് ഒരു ലെയ്സൺ ഓഫീസോ പ്രതിനിധിയോ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ, ഈ നീക്കം സെൻസർഷിപ്പിനും സർക്കാർ വിമർശകരെ നോട്ടമിടാനുമുള്ള ഒരു ഉപകരണമായി മാറുമെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നു. ബിൽ സ്വാതന്ത്ര്യത്തിനും അടിസ്ഥാന അവകാശങ്ങൾക്കും ഭീഷണിയാണെന്ന് അവർ വാദിക്കുന്നു.
"സാമൂഹിക ഐക്യം തകർക്കുന്ന" ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന കാരണത്താൽ 2023-ൽ ടിക്‌ടോക്കും സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ, ടിക്‌ടോക്ക് പ്രാദേശിക നിയമങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് 2024-ൽ ഈ നിരോധനം നീക്കി. 2025 ജൂലൈയിൽ ടെലിഗ്രാം മെസേജിംഗ് ആപ്പും താൽക്കാലികമായി നിരോധിച്ചിരുന്നു, ഓൺലൈൻ തട്ടിപ്പ്, പണം കവർച്ച എന്നിവയുടെ വർദ്ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications