• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രകോപന നടപടിയുമായി നേപ്പാള്‍; കാലാപാനി ഉള്‍പ്പെടുത്തി പുതുക്കിയ പാഠപുസ്തകം; നാണയത്തിലും മാറ്റം

ദില്ലി: അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ തര്‍ക്കം രൂക്ഷമായ സമയത്തായിരുന്നു ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കി പ്രകോപനം സൃഷ്ടിക്കുന്നത്. കാലാപാനി, ലിപുലേഖ്, ലംപിയാധുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു മാപ്പ്. എന്നാല്‍ ഇപ്പോള്‍ പുതിയ നടപടിയുമായി നീങ്ങിയിരിക്കുകയാണ് നേപ്പാള്‍. നേപ്പാളിലെ അക്കാദമിക് പാഠ്യപദ്ധതിയിലും കറന്‍സിയിലുമാണ് നേപ്പാള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പുതുക്കിയ പാഠപുസ്തകം

പുതുക്കിയ പാഠപുസ്തകം

നേപ്പാള്‍ ഭൂമി ശാസ്ത്രവും അതിര്‍ത്തിയും എന്ന പാഠഭാഗത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികളുടെ പാഠഭാഗമാണിത്. ഉത്തരാഖണ്ഡിലെ കാലാപാനി നേപ്പാളിന്റെ ഭാഗമായാണ് പാഠപുസ്തകത്തില്‍ കൂട്ടി ചേര്‍ത്തിരിക്കുന്നത്.

പുസ്തകത്തിന്റെ ആമുഖം

പുസ്തകത്തിന്റെ ആമുഖം

1,47,641.28 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നേപ്പാളില്‍ 460 ചതുരശ്ര കിലോമീറ്റര്‍ കാലാപാനി പ്രദേശമാണെന്നാണ് പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് സൂചന. നേപ്പാള്‍ വിദ്യഭ്യാസ മന്ത്രി ഗിരിരാജ് മണി പൊഖറേല്‍ പാഠപുസ്തകത്തില്‍ മാറ്റം വരുത്തിയ കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയിരിക്കുന്നത് പൊഖറേല്‍ ആണ്.

ദസ്‌റ

ദസ്‌റ

ഇതേ ദിവസം തന്നെ നാണയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു രൂപ, രണ്ട് രൂപ നാണയങ്ങളില്‍ നേപ്പാളിന്റെ പുതുക്കിയ മാപ്പ് അച്ചടിച്ച് പുറത്തിറക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കായ രാസ്ട്ര ബാങ്കിന് നിര്‍ദേശം നല്‍കുകയായിരുന്നു. നേപ്പാള്‍ സര്‍ക്കാര്‍ വക്താവും വിദേശകാര്യ മന്ത്രിയുമായ പ്രദീപ് ഗ്യാവലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേപ്പാളിന്റെ പ്രധാന ഉത്സവമായ ദസ്‌റക്ക് നാണയങ്ങള്‍ പ്രചാരത്തിലിറക്കാനാണ് തീരുമാനം.

പുതിയ മാപ്പ്

പുതിയ മാപ്പ്

ധാരാച്ചുലയുമായി ലിപുലേഖിനെ ബന്ധിപ്പിക്കുന്ന ഇടനാഴി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ തന്നെ ഇരുരാഷ്ടങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പിന്നാലെ കാലാപാനി, ലിംപുലേഖ്, ലംപിയാധുര എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കുകയായിരുന്നു. പാര്‍ലമെന്റ് ഐക്യകണ്‌ഠേന വോട്ട് ചെയ്ത് ഇത് പാസാക്കുകയും ചെയ്തു.

നേപ്പാളിന്റെ വാദം

നേപ്പാളിന്റെ വാദം

നിലവില്‍ പാഠ പുസ്തകങ്ങളിലും നാണയങ്ങളിലുമെല്ലാം പുതിയ മാറ്റം കൊണ്ട് വരുന്നത് തികച്ചും നിയമപരമാണെന്നാണ് നേപ്പാളിന്റെ വാദം. നേപ്പാള്‍ പുതുക്കിയ മാപ്പ് എംബസികള്‍ക്ക് കൈമാറുന്ന പ്രക്രിയ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും സര്‍ക്കാര്‍ ഗസറ്റിലും ഇത് അവതരിപ്പിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍

ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍

മുമ്പ് ഇന്ത്യക്കെതിരെയുള്ള നടപടിയെന്നോണം ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ നേപ്പാളിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ന്യൂസ് ചാനലുകളുടെ സിഗ്നലുകള്‍ എടുത്ത് കളഞ്ഞിരുന്നു. ഇത്തരം വാര്‍ത്തകളുടെ പ്രചരണം തടയുന്നതിനായി നിയമപരവും നയതന്ത്രപരവുമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുമെന്നും നേപ്പാള്‍ വ്യക്തമാക്കിയിരുന്നു.

cmsvideo
  China should respect line of actual control, warns india | Oneindia Malayalam

  കെടി ജലീലിന് പൂര്‍ണ പിന്തുണ; പ്രതിപക്ഷം ഖുര്‍ആനെ പോലും രാഷ്ടീയ ആയുധമാക്കുന്നുവെന്ന് കോടിയേരി

  തിരക്കേറിയ സ്റ്റേഷനിലെ യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കാനൊരുങ്ങി റെയില്‍വേ;നിരക്ക് വര്‍ധന

  English summary
  Nepal launches revised textbook depicts Indian areas including kalapani as its own
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X