• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തീരുമാനത്തിലുറച്ച് നേപ്പാള്‍; ഇന്ത്യന്‍ പ്രദേശവും കൂട്ടിച്ചേര്‍ത്ത ഭൂപടം പാര്‍ലമെന്‍റ് പാസാക്കും

കാഠ്മണ്ഡു: ഇന്ത്യയുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്തുള്ള പുതിയ ഭൂപടം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് നേപ്പാള്‍. പുതിയ ഭൂപടത്തിനും ദേശീയ ചിഹ്നത്തിനും വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. നിയമമന്ത്രി ശിവ മായയാണ് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ബില്ലിനെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് വ്യക്യതമാക്കിയിട്ടുണ്ട്. നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ മാസം ആദ്യം തന്നെ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കിയുന്നു.

പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയും കെ.പി.ശര്‍മ ഓലി സര്‍ക്കാരിനുണ്ട്. പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കി. മീറ്റര്‍ വരുന്ന ലിംപിയാദുരെ, കാലാപനി,ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഈ പ്രദേശങ്ങള്‍ എന്തു വില കൊടുത്തും നേപ്പാൾ തിരികെ പിടിക്കുമെന്നും ഓലി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാഗമായി ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. മേഖലയില്‍ ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇന്ത്യയും നേപ്പാളും തമ്മില്‍ 1,800 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്.

ഇതില്‍ ബ്രീട്ടീഷുകാരുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് തങ്ങളുടേതാണെന്ന് നേപ്പാൾ അവകാശപ്പെടുന്നത്. എന്നാല്‍ ഇതടക്കമുള്ള എല്ലാ പ്രദേശങ്ങളും തന്ത്രപ്രധാനമായ മേഖലകളായിട്ടാണ് ഇന്ത്യ കണക്കാക്കുന്നത്. നേപ്പാളിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനം ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

കൊറോണ വൈറസ് കേസുകളുടെ വർദ്ധനവിലും ഇന്ത്യക്കെതിരെ വിമര്‍ശനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കൃത്യമായ പരിശോധനകളില്ലാതെ ആളുകൾ അതിർത്തി കടന്ന് രാജ്യത്തേക്ക് വരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നേപ്പാളിലെ കോവിഡ് മരണനിരക്ക് വറരെകുറവാണ്. ഇന്ത്യയിൽ നിന്ന് വരുന്നവർ ശരിയായ പരിശോധനയില്ലാതെയാണ് രാജ്യത്തേക്ക് വരുന്നത്. ഇതാണ് കോവിഡ് 19 ന്‍റെ വ്യാപനത്തിന് കാരണമായതെന്നായിരുന്നു ശര്‍മ ഓലിയുടെ വിമര്‍ശനം.

സൂരജ് പാമ്പിനെ വാങ്ങിയത് അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വെച്ച്, എല്ലാത്തിനും തെളിവ്!!

20 ബിജെപി എംഎല്‍എമാരുടെ വിമത നീക്കം; നിലപാട് വ്യക്തമാക്കി സിദ്ധു,സര്‍ക്കാര്‍ വീഴാന്‍ പോവുന്നുവെന്ന്

English summary
Nepal parliament set to approve new map that include indian teritory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X