നേപ്പാള്‍ വിമാനദുരന്തം; ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു, 68 മൃതദേഹങ്ങള്‍ കണ്ടെത്തി
കാഠ്മണ്ഡു : നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ച 68 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെയില്‍ നേപ്പാള്‍ കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം നടന്നത് . 68 യാത്രക്കാരും നാല് ജീവനക്കാരുമായി യാത്ര തിരിച്ച വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്ന് വീഴുകയായിരുന്നു. തകര്‍ന്നയുടന്‍ വിമാനത്തിന് തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചത്. ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് ആരെയും രക്ഷിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആര്‍മി വക്താവ് അറിയിച്ചു.
68 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരച്ചിലില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. പ്രധാന ഭാഗങ്ങളായ കോക്പീറ്റ്, വോയ്സ് റെക്കോര്‍ഡര്‍, ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡിംഗിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കണ്ടെത്തിയ ബ്ലാക്ക് ബോക്സ് നേപ്പാള്‍ സിവില്‍ എവിയേഷന്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. യെതി എയര്‍ലൈന്‍സ് വക്തവാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തെ കുറിച്ച് അന്വേഷിക്കാനും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ വിദഗ്ദരുടെ പാനല്‍ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നാല് ഇന്ത്യക്കാരാണുള്ളത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് എയര്ഹോസ്റ്റേഴ്സുമാണ് ഉണ്ടായിരുന്നത്. തകര്‍ന്ന് വീണതിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വന്ന വിമാനമാണ് തകര്‍ന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ 30 ഓളം വിമാനങ്ങളാണ് നേപ്പാളില്‍ തകര്‍ന്നുവീണത്. 2022 മേയില്‍ നേപ്പാളില്‍ ഒരു വിമാന അപകടം ഉണ്ടായിരുന്നു. അന്ന് 22 പേരാണ് മരണപ്പെട്ടത് . താര എയര്‍ലൈന്‍സിന്റെ വിമാനമാണ് അന്ന് തകര്‍ന്നത്. ആകാശത്ത് നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു . പൈലറ്റുമാരായ കമല്‍ കെ സി , അഞ്ജു ഖതിവാദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നതെന്ന് നേപ്പാല്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് അറിയിച്ചു . ഇപ്പോള്‍ തകര്‍ന്നുവീണത് വളരെ പഴക്കം ചെന്ന വിമാനമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു .
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications