കാലാപാനി ഞങ്ങളുതേടാണ്, ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം, ശക്തമായി പ്രതികരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: കാലാപാനി ഇന്ത്യയുടെ ഭൂപടത്തില്‍ ഇടംപിടിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി. നേപ്പാള്‍, ഇന്ത്യ, ടിബറ്റ് അതിര്‍ത്തിയുള്ള കാലാപാനി ഇന്ത്യയുടെ ഭാഗമായിട്ടാണ് കരുതുന്നത്. എന്നാല്‍ ഇത് തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ് നേപ്പാള്‍. ആദ്യമായിട്ടാണ് കാലാപാനി പ്രദേശത്തില്‍ അവകാശവാദം നേപ്പാള്‍ പരസ്യമായി ഉന്നയിക്കുന്നത്. അതേസമയം നേപ്പാളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഈ നീക്കം.

ഇന്ത്യന്‍ സൈന്യം എത്രയും പെട്ടെന്ന് കാലാപാനിയില്‍ നിന്ന് വിട്ടുപോകണമെന്നാണ് നേപ്പാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേപ്പാളിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഒലി ഫറഞ്ഞു. നേരത്തെ ഇന്ത്യ പുറത്തുവിട്ട ഭൂപടത്തില്‍ കാലാപാനിയെയും ഉള്‍പ്പെടുത്തിയിരുന്നു. നേപ്പാള്‍ പശ്ചിമ മേഖലയിലെ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ പരമാധികാര മേഖല കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
നേപ്പാള്‍ തര്‍ക്ക മേഖലയെയും ഉള്‍പ്പെടുത്തിയുള്ള ഭൂപടം പുറത്തുവിടുമെന്ന് ഒലി വ്യക്തമാക്കി. നേരത്തെ ഭൂപടത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാള്‍ അധീനതയില്‍ ഉള്ളതാണെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്. എന്നാല്‍ ഭൂപടത്തില്‍ കാണിച്ചിട്ടുള്ള പ്രദേശം നേപ്പാളിലെ ഡര്‍ച്ചുല ജില്ലയിലെ പ്രദേശമാണെന്നും നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തര്‍ക്കപ്രദേശം ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം നേപ്പാള്‍ പ്രധാനമന്ത്രി തള്ളിയിരുന്നു.
അതേസമയം കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂ എന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാവാമെന്നാണ് നേപ്പാളിന്റെ നിലപാട്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പ്രശ്നങ്ങള്‍ പരസ്പര ധാരണയിലൂടെ പരിഹരിക്കേണ്ടതാണെന്നും നേപ്പാള്‍ പറയുന്നു. പുതിയ ഭൂപടത്തില്‍ നേപ്പാളുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി പരിഷ്കരിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്ത്യ പറഞ്ഞിരുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications