കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് നേപ്പാള്‍

  • By S Swetha
Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുരാജ്യങ്ങളും സംഭാഷണം നടത്തേണ്ടത് പ്രധാനമാണെന്നും ഇതിനായി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും നേപ്പാള്‍. ചര്‍ച്ചകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നേക്കാം. എന്നാല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗം സംഭാഷണമാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം രൂക്ഷമായത്. നയതന്ത്രബന്ധങ്ങള്‍ കുറയ്ക്കുകയും ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്ത് കൊണ്ടാണ് ഇന്ത്യയുടെ തീരുമാനത്തോട് പാകിസ്താന്‍ പ്രതികരിച്ചത്.

വീട്ടുതടങ്കലിലായ ഒമർ അബ്ദുളളയുടെ ചിത്രം, അവിശ്വസനീയം! ആർട്ടിക്കിൾ 370 ഒരാളെ മാറ്റിയത് ഇങ്ങനെ!വീട്ടുതടങ്കലിലായ ഒമർ അബ്ദുളളയുടെ ചിത്രം, അവിശ്വസനീയം! ആർട്ടിക്കിൾ 370 ഒരാളെ മാറ്റിയത് ഇങ്ങനെ!


ഒത്തുചേരുമ്പോള്‍, ഒരുമിച്ചിരുന്ന് കാഴ്ചകള്‍ പങ്കുവെക്കുമ്പോള്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാ സാഹചര്യങ്ങളിലും ഒരുമിച്ച് ഇരുന്നു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം, അല്ലാത്തപക്ഷം കാര്യങ്ങള്‍ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാര്‍ക്ക് ഉച്ചകോടിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ചര്‍ച്ചകള്‍ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാമെന്നും തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യാമെന്നും പ്രത്യാശ പങ്കുവെച്ചു. കാഠ്മണ്ഡുവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത 2014ലെ അവസാന സാര്‍ക്ക് ഉച്ചകോടി നടന്നത്.

indiapakflag-

2016ലെ സാര്‍ക്ക് ഉച്ചകോടി ഇസ്ലാമാബാദില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ അതേ വര്‍ഷം സെപ്റ്റംബര്‍ 18ന് ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ ആര്‍മി ക്യാമ്പിന് നേരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുെ ഇസ്ലാമാബാദില്‍ വെച്ച് നടക്കുന്ന മീറ്റില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചകോടി വേണ്ടെന്ന് വെക്കുകയായിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ശൃംഖലകളില്‍ നിന്നുള്ള സുരക്ഷാ വെല്ലുവിളി ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യ സാര്‍ക്കില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്.

English summary
Nepal ready to mediate between India and Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X