മുസ്ലിം ജനസംഖ്യയില്‍ വന്‍വർധനവ്: സൗദിയിലോ യുഎഇയിലോ അമേരിക്കയിലും അല്ല; 2070 ല്‍ ഒന്നാമത് എത്തും
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യം ഇന്തോനേഷ്യയാണ്. 2022 ലെ കണക്കുകള്‍ പ്രകാരം 24 കോടിയോളമാണ് രാജ്യത്തെ മുസ്ലിങ്ങളുടെ എണ്ണം. തൊട്ടുപിന്നിലുള്ള പാകിസ്താനിലേയും ഇന്ത്യയിലേയും മുസ്ലിം ജനസംക്യ യഥാക്രമം 22.5 കോടിയും 21.1 കോടിയുമാണ്. എന്നാല്‍ മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലായി വളരുന്നത് ഈ രാജ്യങ്ങളിലോ അല്ലെങ്കില്‍ സൗദി അറേബ്യ പോലുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലോ അല്ലെന്നാണ് ശ്രദ്ധേയം.
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാമാണെന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ട്. നിലവിലെ വളർച്ചാ പ്രവണത തുടർന്നാൽ 2070 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള മത്രം ഇസ്ലാമിനായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഒരു കാലത്ത് ഹിന്ദു രാഷ്ട്രമായിരുന്ന രാജ്യമാണ് നേപ്പാള്‍. എന്നാൽ രാജവാഴ്ച നിർത്തലാക്കുകയും ജനാധിപത്യം നിലവിൽ വരികയും ചെയ്തതിനുശേഷം നേപ്പാള്‍ ഔദ്യോഗികമായി മതേതര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിൽ, കഴിഞ്ഞ ദശകത്തിൽ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യയിൽ നേരിയ കുറവുണ്ടായതായിട്ടാണ് ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് കാണിക്കുന്നത്. അതേസമയം മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം വർദ്ധിച്ചു. ഇസ്ലാം ഇപ്പോൾ നേപ്പാളിലെ മൂന്നാമത്തെ വലിയ മതമാണ്.
2021 ലെ സെൻസസ് പ്രകാരം, നേപ്പാളിൽ ഏകദേശം 1.5 ദശലക്ഷം മുസ്ലീങ്ങളാണുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 5.09% വരും. അതേസമയം 2011 ൽ മുസ്ലീം ജനസംഖ്യ 4.39% ആയിരുന്നു. അതായത് കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ ഏകദേശം 0.69% വർദ്ധനവ്. ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറി എത്തിയവരാണ് നേപ്പാളിലെ മുസ്ലിംങ്ങളുടെ പൂർവ്വികർ.
വംശീയമായി നോക്കുകയാണെങ്കില്‍ നേപ്പാളിലെ ഭൂരിഭാഗം മുസ്ലീങ്ങളും തദ്ദേശീയ നേപ്പാളികളല്ല. ഇന്ത്യയിലെ ഉത്തർപ്രദേശിലെയും ബീഹാറിലെയും മുസ്ലീം സമൂഹങ്ങളുമായിട്ടാണ് അവർക്ക് സാംസ്കാരികവും ഭാഷാപരവുമായ സമാനതകളുള്ളത്. നേപ്പാളിലെ മുസ്ലീം ജനസംഖ്യയുടെ ഭൂരിഭാഗവും ടെറായി മേഖലയില്‍ കേന്ദ്രീകരിച്ചിരിരിക്കുന്നു. മറ്റുള്ളവർ പ്രധാനമായും കാഠ്മണ്ഡു, ഗൂർഖ, വെസ്റ്റേണ്‍ ഹില്‍സ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.
സർലാഹി ( 10%), റൗതഹട്ട് ( 18%), ബാര ( 12%), പർസ ( 18%) എന്നിവയാണ് മുസ്ലിം ജനസംഖ്യ കൂടുതലുള്ള നേപ്പാളിലെ ചില ജില്ലകള്‍. കൂടാതെ, ബങ്കെ, കപിൽവാസ്തു, മഹോട്ടാരി, സൺസാരി എന്നിവിടങ്ങളിലും ശ്രദ്ധേയമായ മുസ്ലീം സാന്നിധ്യമുണ്ട്.
അതേസമയം, നേപ്പാളിലെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച 2021 ലെ സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നത് രാജ്യത്തെ പ്രബലമായ മതം ഇപ്പോഴും ഹിന്ദുമതമാണെന്നാണ്. മൊത്തം ജനസംഖ്യയുടെ 81.19% പേരും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്. അതായത് ഏകദേശം 23.7 മില്യണ്‍ ജനങ്ങള്‍. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ ഹിന്ദു ജനസംഖ്യയില്‍ 0.11 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബുദ്ധമതത്തിന് നേപ്പാളില്‍ 2.4 മില്യണ്‍ അനുയായികളാണുള്ളത്. ആകെ ജനസംഖ്യയുടെ ഏകദേശം 8.2 ശതമാനം വരും ഇത്.
റിപ്പോർട്ട് പ്രകരം മുസ്ലിം ജനസംഖ്യയില്‍ 0.69 ശതമാനത്തിന്റേയും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 0.36 ശതമാനത്തിന്റേയും വർദ്ധനവാണ് ഉണ്ടായത്. ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നേപ്പാള്‍ ജനസംഖ്യയുടെ 81.3% ഹിന്ദുമതവും, 9% ബുദ്ധമതവുവുമാണ്. ഇസ്ലാം - 4.39%, കിരാത് - 3.1%, ക്രിസ്തു- 0.1% ഉം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സാന്നിധ്യം.
അതേസമയം, പ്യൂ റിസർച്ച് സെന്ററിന്റെ പ്രവചനം പ്രകാരം അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിലെ മുസ്ലീം ജനസംഖ്യ ഏകദേശം 35% വർദ്ധിക്കുമെന്നും 2030 ആകുമ്പോഴേക്കും 2.2 ബില്യണായി ഉയരുമെന്നുമാണ്. മുസ്ലീങ്ങളുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 1.5% ആണെങ്കില്‍ മറ്റ് മതവിഭാഗങ്ങളുടേത് 0.7% മാത്രമാണ്. മുസ്ലിം ജനവിഭാഗത്തിനിടയിലെ ഉയർന്ന ജനന നിരക്കാണ് ഈ വർധനവിന് പിന്നിലെ പ്രധാന കാരണമെന്നും പ്യൂ റിസർച്ച് സെന്റർ ചൂണ്ടിക്കാണിക്കുന്നു.
-
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
യുഎഇയിലേക്ക് ഭീമൻ ചരക്ക് വിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി; ലുലുവിലേക്കെത്തിയത് 80 ടൺ -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും










Click it and Unblock the Notifications